NEWS UPDATE

6/recent/ticker-posts

വാനിൻ്റെ വാതിലിൻ്റെ ചില്ലിനിടയിൽ തല കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം

അമ്പലപ്പുഴ: എയ്സ് വാനിൻ്റെ വാതിലിൻ്റെ ചില്ലിനിടയിൽ തല കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം. പുന്നപ്ര തെക്ക് പഞ്ചായത്ത് പുന്നപ്ര വണ്ടാനം ഷെറഫുൽ ഇസ്ലാം പള്ളിക്കു സമീപം മണ്ണാ പറമ്പിൽ അൽത്താഫ് - അൻസില ദമ്പതികളുടെ മകൻ അൽ ഹനാനാണ് മരിച്ചത്.[www.malabarflash.com]

വീട്ടിൽ നിർത്തിയിട്ടിരുന്ന വാനിൽ കളിക്കുന്നതിനിടെ ഇന്ന് പകൽ 2.30 ഓടെയായിരുന്നു സംഭവം.

ഡ്രൈവർ ഭാഗത്തെ വീലിൽ ചവിട്ടി വാനിൻ്റെ അടഞ്ഞു കിടന്ന വാതിലിൻ്റെ പാതി താഴ്ത്തിയ ഗ്ലാസിനിടക്കു കൂടി തല അകത്തേക്കിട്ടപ്പോൾ കാൽ തെന്നിപ്പോകുകയായിരുന്നു. ഈ സമയം കഴുത്ത് ഗ്ലാസിൽ കുരുങ്ങിയാണ് അന്ത്യം സംഭവിച്ചത്.

ശബ്ദം കേട്ട് വീട്ടുകാരെത്തി പുറത്തെടുത്ത അൽ ഹനാനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Post a Comment

0 Comments