Top News

വീടിന്റെ ഓടിളക്കി അകത്തുകടന്ന് തൊണ്ണൂറുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്കു ജീവപര്യന്തം

ഹരിപ്പാട്: വീടിന്റെ ഓടിളക്കി അകത്തുകടന്ന് തൊണ്ണൂറു വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ച കേസിൽ മാവേലിക്കര കണ്ടിയൂർ കുരുവിക്കാട് ബിന്ദു ഭവനത്തിൽ ഗിരീഷിന് (27) ജീവപര്യന്തം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഹരിപ്പാട് അതിവേഗ കോടതി ജഡ്ജി കെ. വിഷ്ണുവാണു ശിക്ഷ വിധിച്ചത്.[www.malabarflash.com]


2017 മാർച്ച് 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇതു മനസ്സിലാക്കിയ പ്രതി രാത്രി വീടിന്റെ ഓടിളക്കി അകത്തുകടന്ന് വയോധികയെ പീഡിപ്പിക്കുകയായിരുന്നു എന്നാണു കേസ്. 

രാവിലെ മകൾ മടങ്ങിയെത്തിയപ്പോഴാണു മുറിവേറ്റ നിലയിൽ വയോധികയെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസത്തിനു ശേഷം വയോധിക മരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.രഘു ഹാജരായി.

Post a Comment

Previous Post Next Post