NEWS UPDATE

6/recent/ticker-posts

70 ലക്ഷം ലോട്ടറി അടിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ ഉറക്കം പോലീസ് സ്​റ്റേഷനിൽ

പാ​ല​ക്കാ​ട്: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പിന്റെ 70 ല​ക്ഷം രൂ​പ ലോ​ട്ട​റി അ​ടി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് സ്​​റ്റേ​ഷ​നി​ൽ അ​ഭ​യ​മൊ​രു​ക്കി നാ​ട്ടു​ക​ൽ പോ​ലീ​സ്.[www.malabarflash.com]


കൂ​ടെ​യു​ള്ള​വ​രി​ലും ബ​ന്ധു​ക്ക​ളി​ലും വി​ശ്വാ​സം ന​ഷ്​​ട​പ്പെ​ട്ട യു​വാ​വ് ഒ​ടു​വി​ൽ നൂ​റി​ൽ വി​ളി​ച്ച് പോ​ലീ​സ് സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. സി.​ഐ സി​ജോ വ​ർ​ഗീ​സിന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോലീ​സ് പ​ശ്ചി​മ ബം​ഗാ​ൾ ഹ​രി​ശ്ച​ന്ദ്ര പു​രം സ്വ​ദേ​ശി ഇ​മാം ഹു​സൈ​നെ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു.

ക​ഴി​ഞ്ഞ 22ന് ​കോ​ട്ട​പ്പ​ള്ള​യി​ലെ ഏ​ജ​ൻ​സി​യി​ൽ​നി​ന്ന്​ എ​ടു​ത്ത ലോ​ട്ട​റി​ക്കാ​ണ്​ ഒ​ന്നാം​സ​മ്മാ​ന​മാ​യ 70 ല​ക്ഷം രൂ​പ അ​ടി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്ക് അ​വ​ധി​യാ​യ​താ​ണ് യു​വാ​വി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. സ​ഹാ​യ ഹ​സ്​​ത​വു​മാ​യി പോ​ലീ​സ് എ​ത്തുമ്പോ​ൾ കൂ​ട്ടു​കാ​രി​ൽ​നി​ന്ന്​ വി​ട്ടു​മാ​റി ക​ട​വ​രാ​ന്ത​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

സ്റ്റേഷ​നി​ലേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന ഇ​മാം ഹു​സൈ​ന്​ ഭ​ക്ഷ​ണ​വും രാ​ത്രി കി​ട​ക്കാ​ൻ സൗ​ക​ര്യ​വും പോലീ​സ്​ ശ​രി​യാ​ക്കി ന​ൽ​കി. ശ​നി​യാ​ഴ്​​ച അ​ല​ന​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്​ അ​ധി​കൃ​ത​ർ സ്​​റ്റേ​ഷ​നി​ലെ​ത്തി ലോ​ട്ട​റി കൈ​പ്പ​റ്റി​​യ​തോ​ടെ​യാ​ണ്​ യു​വാ​വി​ന്​ ശ്വാ​സം നേ​രെ വീ​ണ​ത്. ഭാ​ര്യ​യും മാ​താ​പി​താ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് ന​ല്ലൊ​രു വീ​ട് നി​ർ​മി​ക്ക​ണം എ​ന്ന​താ​ണ് ഇ​ദ്ദേ​ഹ​ത്തിന്റെ ആ​ഗ്ര​ഹം.

Post a Comment

0 Comments