NEWS UPDATE

6/recent/ticker-posts

അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ പറന്നെത്തി 3.7 കോടിയുടെ ലംബോര്‍ഗിനി, ചെലവ് 10 ലക്ഷം

കൊച്ചി: അബുദാബിയില്‍  നിന്ന് വിമാന മാര്‍ഗം കൊച്ചിയിലേക്ക് പറന്നെത്തി പ്രവാസി വ്യവസായിയുടെ ലംബോര്‍ഗിനി. അബുദാബിയില്‍ വ്യവസായിയായ മലപ്പുറം തിരൂര്‍ സ്വദേശി റഫീഖിന്റെ 3.7 കോടി രൂപ വിലയുള്ള കാറാണ് വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ചത്.[www.malabarflash.com]


നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വിദേശത്ത് നിന്ന് കാര്‍ വിമാന മാര്‍ഗം എത്തിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കാര്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്. ഇത്തിഹാദ് വിമാനത്തിലാണ് ലംബോര്‍ഗിനി കൊണ്ടുവന്നത്.

കസ്റ്റംസിന്റെ കാര്‍നെറ്റ് സ്‌കീം പ്രകാരമാണ് അബുദാബി രജിസ്‌ട്രേഷനിലുള്ള കാര്‍ കേരളത്തിലെത്തിച്ചത്. ഈ പദ്ധതി അനുസരിച്ച് വിദേശത്ത് നിന്ന് കൊണ്ടു വരുന്ന കാറുകള്‍ ഇവിടെ നികുതി അടയ്‌ക്കേണ്ടതില്ല. ആറു മാസം വരെ കേരളത്തില്‍ ഉപയോഗിക്കാം. അതിന് ശേഷം മടക്കി കൊണ്ടുപോകണം. വിമാന മാര്‍ഗം കാര്‍ കൊച്ചിയിലെത്തിക്കുന്നതിന് ഏകദേശം 10 ലക്ഷം രൂപയാണ് ചെലവായത്.

Post a Comment

0 Comments