Top News

സൗദി അറേബ്യയിൽ കടയിൽ പോയ പെണ്‍കുട്ടിയെ കാണാതായി

റിയാദ്: കടയിൽ സാധനം വാങ്ങാൻ പോയ പെൺകുട്ടിയെ സൗദി അറേബ്യയിൽ കാണാതായി. ജിദ്ദ നഗരത്തിന്റെ വടക്കു ഭാഗത്തുള്ള ഫൈസലിയ ഡിസ്ട്രിക്ടിലാണ് ഗ്രോസറി ഷോപ്പിൽ  (ബഖാല) പോയ പതിനാലുകാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്‌.[www.malabarflash.com] 

ഫാത്തിമ അബ്ദുല്‍ അസീസ്‌ എന്ന പെൺകുട്ടിയെ ബുധനാഴ്ച മുതലാണ് കാണാതായത്.

സമീപത്തെ ബഖാലയിലേക്ക് പോയ ഫാത്തിമ പിന്നീട് തിരിച്ചുവരാതാവുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. തുടര്‍ന്ന് ബഖാലയില്‍ എത്തി അന്വേഷിച്ചപ്പോള്‍ ഫാത്തിമ കടയിലെത്തിയിട്ടില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞു. 

സംഭവത്തില്‍ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫാത്തിമയുടെ സഹോദരി പറഞ്ഞു.

Post a Comment

Previous Post Next Post