Top News

പാനീ പൂരി കഴിച്ച യുവതി മരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ പാനീ പൂരി കഴിച്ചതിനേ തുടര്‍ന്ന് യുവതി മരിച്ചു. 34 വയസുള്ള യുവതിയാണ് സഹോദരന്‍ നല്‍കിയ പാനീ പൂരി കഴിച്ചതിനേ തുടര്‍ന്ന് മരിച്ചതെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]


ഗാന്ധിനഗര്‍ പ്രദേശത്ത് താമസിക്കുന്ന രോഹിണി എന്ന സ്ത്രീയാണ് മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഇവര്‍ അവിവാഹിതയായിരുന്നു. വ്യാഴാഴ്ചയാണ് ലഘു ഭക്ഷണം എന്ന നിലയില്‍ സഹോദരന്‍ ഇവര്‍ക്ക് പാനീ പൂരി നല്‍കിയത്.

പാനീ പൂരി കഴിച്ച രോഹിണി ഛര്‍ദ്ദിച്ചു. തുടര്‍ന്ന് ഇവര്‍ അബോധാവസ്ഥയിലായി. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങളെ അടക്കം ചോദ്യം ചെയ്തുവരികയാണ്.

Post a Comment

Previous Post Next Post