ബംഗളൂരു: ജീവിതത്തിൽ ആദ്യമായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് കർണാടക ഹാസൻ ജില്ലയിലെ ദലിത് കുടുംബങ്ങൾ.ഇവിടെയുള്ള ദിന്ദഗൂർ ഗ്രാമത്തിലെ ദലിത് കുടുംബാംഗങ്ങളാണ് പൊലീസിെൻറയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിൽ പ്രവേശിച്ചത്.[www.malabarflash.com]
ഇതുവരെ ക്ഷേത്രത്തിന് പുറത്തുനിന്ന് പ്രാർഥിക്കാൻ മാത്രമായിരുന്നു ഇവർക്ക് അനുമതിയുണ്ടായിരുന്നത്. ചന്നരായപട്ടണ താലൂക്കിലെ മല്ലേശ്വര ക്ഷേത്രം, ബസവണ്ണ ക്ഷേത്രം, സത്യമ്മ ക്ഷേത്രം, കേശവ ക്ഷേത്രം എന്നിവിടങ്ങളിലാണ് ദലിത് കുടുംബങ്ങള്‍ പ്രവേശിച്ചത്.
സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 50ലധികം പേരാണ് ക്ഷേത്ര പ്രവേശനത്തിെൻറ ഭാഗമായി ഗ്രാമത്തിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഗ്രാമത്തിലെ ദലിത് കുടുംബങ്ങള്‍ ചന്നരായപട്ടണ താലൂക്ക് ഭരണാധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടർന്ന് തഹസില്‍ദാര്‍ ജെ.ബി. മാരുതിയും ഡിവൈ.എസ്.പി. ലക്ഷ്മെ ഗൗഡയും ഗ്രാമത്തില്‍ യോഗം വിളിച്ചു ചേർത്ത് വിഷയം ചർച്ചചെയ്തു. ദലിതുകളുടെ ക്ഷേത്ര പ്രവേശനത്തെ യോഗത്തിൽ ആരും എതിർത്തില്ല. പ്രദേശത്തെ സവർണ വിഭാഗത്തിലുള്ളവരും തീരുമാനത്തെ സ്വാഗതം ചെയ്തു.
ദലിതർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ തടസ്സങ്ങളില്ലെന്നും ആവശ്യം വന്നാൽ സുരക്ഷ ഒരുക്കുമെന്നും യോഗത്തിനുശേഷം തഹസിൽദാർ അറിയിക്കുകയായിരുന്നു. തുടർന്നാണ് െചാവ്വാഴ്ച അധികൃതർ ദലിതർക്ക് ഇതിനായി സൗകര്യമൊരുക്കിയത്. ഇതുവരെ അകലെ നിന്നും മാത്രം കണ്ട് പ്രാർഥിച്ച ആരാധനമൂർത്തിയെ ക്ഷേത്രത്തിനുള്ളിൽ കയറി അടുത്തുനിന്ന് കാണാനായതിെൻറ സന്തോഷമായിരുന്നു എല്ലാവരിലും. ജീവിതത്തിൽ ആദ്യമായാണ് ക്ഷേത്രത്തിൽ കയറുന്നതെന്നും വളരെയധികം സന്തോഷമുണ്ടെന്നും 75കാരനായ തിമ്മയ്യ പറഞ്ഞു.

Post a Comment