NEWS UPDATE

6/recent/ticker-posts

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് കോളേജ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു;പിന്നാലെ യുവാവിന്റെ ആത്മഹത്യാശ്രമം

ചെന്നൈ: താംബരം റെയില്‍വേ സ്റ്റേഷനുസമീപം എം.സി.സി. കോളേജ് വിദ്യാര്‍ഥിനിയെ പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് യുവാവ് കുത്തിക്കൊന്നു. ക്രോംപ്പെട്ട് ഭാരതി നഗറിലെ ശ്വേതയെ (20) ആണ് കാര്‍ കമ്പനി ജീവനക്കാരനായ രാമചന്ദ്രന്‍ (23) കുത്തിക്കൊന്നത്.[www.malabarflash.com]


താംബരം എം.സി.സി. കോളേജില്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (ഡി.എം.എല്‍.ടി.) രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ശ്വേത. ശ്വേതയെ കുത്തിയശേഷം രാമചന്ദ്രന്‍ കഴുത്തില്‍ സ്വയംകുത്തി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചു.

പോലീസെത്തി രണ്ടുപേരെയും ക്രോംപ്പെട്ട് ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്വേത മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇരുവരും മൂന്നുവര്‍ഷമായി പരിചയമുണ്ടായിരുന്നുവെന്നും ഇരുവരും ഒരുമിച്ചാണ് സബര്‍ബന്‍ തീവണ്ടിയില്‍ യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം തീവണ്ടിയാത്രയ്ക്കിടെ രാമചന്ദ്രനുമായി പിണങ്ങിയ ശ്വേത താംബരം റെയില്‍വേ സ്റ്റേഷനിലിറങ്ങി. കോളേജിലേക്ക് പോകുമ്പോള്‍ പിറകെയെത്തിയ രാമചന്ദ്രന്‍ ശ്വേതയുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് പോക്കറ്റില്‍ സൂക്ഷിച്ച കത്തിയെടുത്ത് ശ്വേതയെ കുത്തുകയായിരുന്നു.

Post a Comment

0 Comments