ഉദുമ: ഉദുമ പടിഞ്ഞാര്‍ നൂമ്പില്‍ പുഴയില്‍ അഴിമുഖത്ത് തോണി മറിഞ്ഞ് മത്സ്യം പിടിക്കുകയായിരുന്ന ആള്‍ മരിച്ചു. ചെമ്പിരിക്ക സ്വദേശി ആമു (60) ആണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം. തോണിയില്‍ നിന്നും പുഴയിലേക്ക് വല വീശി മീന്‍ പിടിക്കുന്നതിനിടയില്‍ തോണി മറിയുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ആമുവിനെ തൊട്ടപ്പുറപ്പ് മീന്‍പിടിക്കുകയായിരുന്ന പടിഞ്ഞാര്‍ സ്വദേശികളായ നജീബ്, മുജീബ് എന്നിവര്‍ ഓടിയെത്തി കരയില്‍ കയറ്റി ഉദുമയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post a Comment