NEWS UPDATE

6/recent/ticker-posts

കണ്ണൂരില്‍ രണ്ട് നാടൻ തോക്കും എട്ട് തിരകളും പിടികൂടി

കണ്ണൂർ: കണ്ണൂർ കേളകത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ രണ്ട് നാടൻ തോക്കും, എട്ട് തിരകളും പിടികൂടി. വനാതിർത്തിയിലെ കൃഷിയിടത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഇവ കിട്ടിയത്.[www.malabarflash.com]

പേരാവൂർ എക്സൈസ് നടത്തിയ പരിശോധയിലാണ് തോക്കുകൾ കണ്ടെടുത്തത്. ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായാണ് എക്സൈസ് പരിശോധന നടത്തിയത്. തോക്കുകളും തിരകളും കേളകം പോലീസിന് കൈമാറി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments