NEWS UPDATE

6/recent/ticker-posts

പുതിയ നയവുമായി ഗൂഗ്​ൾ; കുട്ടികളുടെ ചിത്രങ്ങൾ നീക്കാൻ ആവശ്യപ്പെടാം

സി​ലി​ക്ക​ൺ​വാ​ലി (യു.​എ​സ്): ഡി​ജി​റ്റ​ൽ ലോ​ക​ത്ത്​ കു​ട്ടി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന പു​തി​യ ന​യ​വു​മാ​യി ഗൂ​ഗ്​​ൾ. ഗൂ​ഗ്​​​ളി​ലെ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ച്ചി​ൽ ഫ​ല​ത്തി​ൽ വ​രു​ന്ന 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​ൻ കു​ട്ടി​ക​ൾ​ക്കു​ത​ന്നെ അ​ഭ്യ​ർ​ഥി​ക്കാ​മെ​ന്ന​താ​ണ്​​ ഇ​തി​ൽ പ്ര​ധാ​നം.[www.malabarflash.com]


കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ക്കാം. കു​ട്ടി​ക​ൾ​ക്ക്​ ഗൂ​ഗ്​​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​താ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു. ഗൂ​ഗ്​​ൾ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ച്ചി​ൽ ഫ​ല​ത്തി​ൽ​നി​ന്ന്​ മാ​ത്ര​മാ​ണ്​ കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഒ​ഴി​വാ​കു​ക എ​ന്നും ഇ​ൻ​റ​ർ​നെ​റ്റി​ൽ​നി​ന്ന്​ അ​ത്​ നീ​ക്കം ചെ​യ്യ​പ്പെ​ടി​ല്ലെ​ന്നും ഗൂ​ഗ്​​ൾ വ്യ​ക്​​ത​മാ​ക്കി.

പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ​ക്കു​ള്ള ഉ​ള്ള​ട​ക്കം, സ്വ​യം തി​ര​ഞ്ഞാ​ല​ല്ലാ​തെ കു​ട്ടി​ക​ൾ​ക്കാ​യി കാ​ണി​ക്കി​ല്ലെ​ന്നും ഗൂ​ഗ്​​ൾ അ​റി​യി​ച്ചു. നി​ല​വി​ൽ സു​ര​ക്ഷി​ത തി​ര​ച്ചി​ൽ സം​വി​ധാ​നം തി​ര​ഞ്ഞെ​ടു​ക്കാ​ൻ സാ​ധി​ക്കും. 13 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ ഇ​ത്​ സ്വ​യം പ്ര​വ​ർ​ത്തി​ക്കും. 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും ബാ​ധ​ക​മാ​കു​ന്ന​വി​ധം ഈ ​സം​വി​ധാ​നം വ്യാ​പി​പ്പി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

ഗൂ​ഗ്​​ൾ പ്ലേ ​സ്​​റ്റോ​റി​ലെ ആ​പ്പു​ക​ൾ​ക്ക്​ പ്ര​ത്യേ​ക സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൊ​ണ്ടു​വ​രും. ഇ​ത​നു​സ​രി​ച്ച്​ കു​ട്ടി​ക​ൾ​ക്ക്​ അ​നു​യോ​ജ്യ​മാ​യ ആ​പ്പു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാം. ഇ​തോ​ടൊ​പ്പം ഡി​ജി​റ്റ​ൽ ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി സ്​​ക്രീ​ൻ ഉ​പ​യോ​ഗ സ​മ​യം, വാ​ർ​ത്ത​ക​ൾ, പോ​ഡ്​​കാ​സ്​​റ്റ്​ എ​ന്നി​വ ത​ട​യ​ൽ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​മെ​ന്ന്​ ഗൂ​ഗ്​​ൾ അ​റി​യി​ച്ചു.

Post a Comment

0 Comments