NEWS UPDATE

6/recent/ticker-posts

വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്:​ മലയാളി ദമ്പതികൾ അറസ്​റ്റിൽ

വീ​രാ​ജ്പേ​ട്ട: വ്യാ​ജ ആ​ർ.​ടി.​പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി ക​ർ​ണാ​ട​ക അ​തി​ർ​ത്തി ക​ട​ന്ന മ​ല​യാ​ളി ദ​മ്പ​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. വീ​രാ​ജ്പേ​ട്ട​ക്ക​ടു​ത്ത അ​മ്മ​ത്തി​യി​ലാ​ണ് സം​ഭ​വം. മ​ഞ്ചേ​ശ്വ​രം ഉ​ദ്യാ​വ​ർ സ്വ​ദേ​ശി സ​യ്യി​ദ് മു​ഹ​മ്മ​ദ് (32), ഭാ​ര്യ ആ​യി​ഷ​ത്തു റ​ഹ്മാ​ൻ (28) എ​ന്നി​വ​രാ​ണ് വീ​രാ​ജ്പേ​ട്ട പോ​​ലീ​സിന്റെ പി​ടി​യി​ലാ​യ​ത്.[www.malabarflash.com]


സ​യ്യി​ദ് മു​ഹ​മ്മ​ദ് എ​രു​മാ​ട് സ്വ​ദേ​ശി​യാ​യ ഭാ​ര്യ​യു​ടെ വീ​ട്ടി​ലേ​ക്ക് കാ​സ​ർ​കോ​ട്- മു​ള്ളേ​രി​യ-​ജാ​ൽ​സൂ​ർ ചെ​ക്പോ​സ്​​റ്റ് വ​ഴി​യാ​ണ് കു​ട​കി​ലേ​ക്ക് ക​ട​ന്ന​ത്. ഇ​വ​ർ ചെ​ക്പോ​സ്​​റ്റി​ൽ ന​ൽ​കി​യ ആ​ർ.​ടി.​പി.​സി.​ആ​ർ റി​പ്പോ​ർ​ട്ടിന്റെ ക്യു.​ആ​ർ കോ​ഡ് സ്​​കാ​ൻ ചെ​യ്​​ത​പ്പോ​ൾ ശ​റ​ഫു​ദ്ദീ​ൻ എ​ന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. അ​മ്മ​ത്തി​യി​ലെ ബ​ന്ധു​വിന്റെ വീ​ട്ടി​ൽ വെ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ സ​യ്യി​ദ് മു​ഹ​മ്മ​ദ് കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഉ​പ​യോ​ഗി​ച്ച കാ​റും പോലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Post a Comment

0 Comments