NEWS UPDATE

6/recent/ticker-posts

ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത്‍ ലീഗ് പ്രവർത്തകർ; തര്‍ക്കം പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി

മലപ്പുറം: യുവ പ്രാതിനിധ്യം സംബന്ധിച്ച തര്‍ക്കത്തില്‍ മുസ്ലീം ലീഗ് നേതാക്കളെ ഓഫീസില്‍ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രതിഷേധം. മലപ്പുറം മക്കരപറമ്പിലാണ് സംഭവം. പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമാണ് യുവാക്കളുടെ പ്രതിഷേധത്തിന് ആധാരം.[www.malabarflash.com]

 മുസ്‌ലിം ലീഗ് പ്രാദേശിക നേതാക്കളെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. യൂത്ത് ലീഗ് പ്രതിനിധിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മനപൂര്‍വം ഒഴിവാക്കി എന്ന് ആരോപിച്ചാണ് നേതാക്കളെ പൂട്ടിയിട്ടത്. നാല് പേര്‍ ചേര്‍ന്ന് തീരുമാനമെടുക്കുക, അത് യുവാക്കള്‍ ഉള്‍പ്പെടെ അംഗീകരിക്കുക എന്ന പതിവ് നടപടി നടക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. 

യൂത്ത് ലീഗ് മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ആവശ്യങ്ങള്‍ പാര്‍ട്ടി പരിഗണിച്ചില്ലെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. അതേസമയം, മക്കരപ്പറമ്പ് പഞ്ചായത്തില്‍ സുഹറാബി കാവുങ്ങല്‍ മക്കരപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. 

നിലവില്‍വൈസ് പ്രസിഡന്റാണ് സുഹ്‌റാബി.സുഹ്‌റാബി തിങ്കളാഴ്ച  തന്നെ ചുമതലയേല്‍ക്കുമെന്നും മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി സൈദ് അബൂ തങ്ങള്‍ വ്യക്തമാക്കി. 

മുമ്പത്തെ പഞ്ചായത്ത് പ്രസിഡൻ്റ് ഡി കോയ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മക്കരപ്പറമ്പ് പഞ്ചായത്തിൽ വീണ്ടും പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പ്രാദേശിക നേതൃത്വം നിലവിലെ വൈസ് പ്രസിഡൻ്റ് സുഹറാബിയെ പ്രസിഡൻ്റാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് യൂത്ത് ലീഗ് രംഗത്തെത്തിയത്. യൂത്ത് ലീഗിന്റെ പ്രതിനിധിയായ അനീസ് മഠത്തിലിനെ പഞ്ചായത്ത് പ്രസിഡൻ്റാക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം.

പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദാലി പ്രതികരിച്ചു.

Post a Comment

0 Comments