മഞ്ചേശ്വരം: മഞ്ചേശ്വരം ഹെസങ്കടിയിലെ ടൗണിലെ രാജധാനി ഗോള്‍ഡ് ആന്റ് സില്‍വര്‍ ജ്വല്ലറിയില്‍ കവര്‍ച്ച സ്വര്‍ണ്ണവും വെളളിയും കവര്‍ന്നു. ഞായറാഴ്ച രാത്രി ഒന്നരയോടെ അഞ്ചു പേരടങ്ങിയ സംഘമാണ് ജ്വല്ലറിയിലെ കാവല്‍ക്കനെ കെട്ടിയിട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണവും വെള്ളിയും കൊളളയടിച്ചത്.[www.malabarflash.com]
1596000 രൂപയുടെ സ്വര്‍ണ്ണവും നാലര ലക്ഷത്തിന്റെ വെളളിയും കവര്‍ന്നത്.മഞ്ചേശ്വരം സ്വദേശി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.
വാച്ച്മാന്‍ അബ്ദുല്ലയെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണ്ണാഭരണ ലോക്കര്‍ തകര്‍ക്കാന്‍ ശ്രമം നടന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി.
Post a Comment