NEWS UPDATE

6/recent/ticker-posts

ചാറ്റ് ആര്‍ക്കൈവില്‍ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്ന ഫീച്ചറുമായി വീണ്ടും വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ്. പുതിയ മെസേജുകള്‍ വന്നാലും ആര്‍ക്കൈവ് ചെയ്ത മെസേജുകളെ ഒളിപ്പിച്ചു നിര്‍ത്തി കൂടുതല്‍ പ്രൈവസി നല്‍കുന്ന വിധത്തിലാണ് ഈ സംവിധാനം അവതരിപ്പിക്കുന്നത്. ഇന്നുമുതല്‍, ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍ക്കായി വാട്ട്‌സ്ആപ്പ് പുതിയ സെറ്റിങ്ങുകള്‍ തയ്യാറാക്കുന്നു.[www.malabarflash.com]


ഇത് ഉപയോക്താവിന് അവരുടെ ഇന്‍ബോക്‌സില്‍ കൂടുതല്‍ നിയന്ത്രണവും ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍ ഫോള്‍ഡര്‍ ഓര്‍ഗനൈസുചെയ്യുന്നതിനുള്ള കൂടുതല്‍ സൗകര്യവും നല്‍കും. 

പുതിയ മെസേജ് വരുമ്പോള്‍ മെയിന്‍ ചാറ്റ് ലിസ്റ്റിലേക്ക് പോകുന്നതിന് പകരം ആര്‍ക്കൈവുചെയ്ത സന്ദേശങ്ങള്‍ ആ ഫോള്‍ഡറില്‍ തന്നെ നിര്‍ത്തണമെന്ന് നിരവധി ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ സെറ്റിങ്ങുകള്‍ പ്രകാരം ആര്‍ക്കൈവുചെയ്ത മെസേജ് ത്രെഡിലേക്ക് അയച്ചാലും അത് ആ ചാറ്റ് ഫോള്‍ഡറില്‍ തുടരും.

Post a Comment

0 Comments