NEWS UPDATE

6/recent/ticker-posts

ഉദുമയില്‍ നിന്നും തട്ടികൊണ്ടുപോയ മലപ്പുറം സ്വദേശിയെ കേരള- കര്‍ണ്ണാടക പോലീസ് അതിസാഹസികമായി രക്ഷപ്പെടുത്തി

ഉദുമ/മംഗ്‌ളൂരു: ബുധനാഴ്ച പുലര്‍ച്ചെ ഉദുമ പളളത്തിലെ ലോഡ്ജില്‍ നിന്നും തട്ടികൊണ്ടുപോയ മലപ്പുറം കൊണ്ടോട്ടി സ്വദേശി അന്‍വറിനെ കേരള കര്‍ണ്ണാടക പോലീസ് അതിസാഹസികമായി രക്ഷപ്പെടുത്തി. കര്‍ണ്ണാടകയിലെ ഹാസനില്‍ വെച്ചാണ് അന്‍വറിനെ രക്ഷപ്പെടുത്തിയത്.[www.malabarflash.com]


ചൊവ്വാഴ്ച രാിത്രി 11.30 മണിയോടെയാണ് അന്‍വറും സുഹൃത്തുക്കളായ നാസറും, മിഥുലാജും ഉദുമ പളളത്തിലുളള കോടംകൈ ലോഡ്ജില്‍ മുറിയെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ പന്ത്രണ്ടോളം ആളുകള്‍ ലോഡ്ജില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അന്‍വറിനെ തട്ടികൊണ്ടുപോയത്. മലപ്പുറം സ്വദേശികള്‍ വന്ന KL-02-BM-0180 രജിസ്‌ട്രേഷന്‍ നമ്പര്‍ ഹുണ്‍ഡായ് ക്രേറ്റ കാറിലാണ് അന്‍വറിനെ തട്ടി കൊണ്ടുപോയത്. സംഘം 8000 രൂപയും രണ്ടു മൊബൈല്‍ ഫോണും തട്ടിയെടുത്തിരുന്നു

ഉടന്‍ നാസര്‍ ബേക്കല്‍ പോലീസിനെ വിവരമറിയിക്കുകയും പോലീസ് അന്‍വറിനെ കണ്ടെത്താനുളള അന്വേഷണം ആരംഭിക്കുകയും ചെയ്തു. മലപ്പുറം സ്വദേശികളുടെ ഒരു മൊബൈല്‍ ഫോണ്‍ കാറിലുണ്ടായിരുന്നു. ഈ മൊബൈല്‍ ലൊക്കേഷണന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ രാവിലെ പത്തരമണിയോടെ കണ്ടെത്തുകയായിരുന്നു.

അന്‍വറിനെ തട്ടി കൊണ്ട് പോയ കാര്‍ കര്‍ണാടകയിലെ ഹാസന്‍ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി മനസ്സിലാക്കിയ പോലീസ്, ജില്ല പോലീസ് മേധാവി ശ്രീ രാജീവ് പി.ബി. ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം, ബേക്കല്‍ സബ് ഡിവിഷന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ രാജീവന്‍, ജോണ്‍, എഎസ്‌ഐ അബൂബക്കര്‍, സിപിഒ ദീപക്, നിശാന്ത്, സജിത്ത്, വിജയന്‍ എന്നവര്‍ ഹാസനിലേക്ക് പുറപ്പെട്ടു.

വിവരങ്ങള്‍ യഥാ സമയം അറിയിച്ചതിന്‍ പ്രകാരം ഹാസന്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് നിശാന്തിനി, ഗുരുര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സാഗര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹാസന്‍ പോലീസിന്റെ സഹായവും തേടി. 

അന്‍വറിനെ തട്ടികൊണ്ടു പോയ വാഹനം ഗുരുര്‍ പോലീസ് കണ്ടെത്തി ബാരിക്കേഡ് വെച്ചു തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വാഹനം അതിവേഗം ഓടിച്ചും പോവുകയായിരുന്നു. അപ്പോഴേക്കും ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. ബേക്കല്‍ പോലീസും ഗുരുര്‍ പോലീസും പിന്തുടരുന്നെന്ന് മനസിലാക്കിയ പ്രതികള്‍ അന്‍വറിനെ റോഡില്‍ ഉപേക്ഷിച്ച് വാഹനവുമായി കടന്നുകളഞ്ഞു. പിന്നീട് കുറച്ചകലെ കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. 

ഹുണ്‍ഡായ് ക്രേറ്റ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിററുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 143, 147, 365, 395, 506, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

ഇന്‍സ്‌പെക്ടര്‍ ശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ പ്രസാദ്, സിപിഒ ബിജു, ഹരീഷ്, റോജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

Post a Comment

0 Comments