NEWS UPDATE

6/recent/ticker-posts

ബലി പെരുന്നാൾ: ദുബൈയിൽ കൂടുതൽ നിയന്ത്രണം; നിബന്ധനകൾ അറിയാം

ദുബൈ: കോവിഡ്19 വ്യാപനം തടയുന്നതിന് ദുബൈയിൽ കൂടുതൽ നിയന്ത്രണങ്ങൾ. രോഗബാധ കുറയാതെ നിലനിൽക്കുന്നതിനെ തുടർന്നാണ് ബലിപെരുന്നാൾ തിരക്ക് മുന്നിൽ കണ്ട് ദേശീയ ദുരന്ത നിവാരണ സമിതി നിയന്ത്രണങ്ങൾ കടുപ്പിച്ചത്.[www.malabarflash.com]

പള്ളികൾ കൂടാതെ പരമ്പരാഗത ഈദ് ഗാഹുകളിലും ( തുറന്നവേദി)കളിലും പ്രാർഥനയ്ക്ക് അനുവാദം നൽകിയതിനാൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് അധികൃതർ നിരീക്ഷിക്കും. ഈ മാസം 20നാണ് ബലി പെരുന്നാൾ.

അറിഞ്ഞിരിക്കേണ്ട നിബന്ധനകൾ
  • കൂടിയത് 15 മിനിറ്റാണ് ബലി പെരുന്നാൾ നമസ്കാരം.
  •  പള്ളികളിലെ കോവിഡ്19 സുരക്ഷാ മാനദണ്ഡങ്ങൾ വിശ്വാസികൾ കർശനമായും പാലിക്കണം.
  • പള്ളികളും മുസല്ലകളും പ്രാർഥനയ്ക്ക് 15 മിനിറ്റ് മുൻപ് മാത്രമായിരിക്കും തുറക്കുക. പ്രാർഥന കഴിഞ്ഞയുടൻ അടയ്ക്കുകയും ചെയ്യും.
  • പ്രാർഥന കഴിഞ്ഞ് പരസ്പരം ആലിംഗനം ചെയ്തുള്ള സ്നേഹ–സൗഹൃദപ്രകടനം പാടില്ല.
  • പ്രാർഥനയ്ക്ക് മുൻപോ ശേഷമോ ആളുകൾ കൂടിച്ചേരുന്നതും വിലക്കിയിരിക്കുന്നു.
  • 12 വയസ്സിന് താഴെയും 60 വയസിന് മുകളിലുമുള്ളവർ സ്വന്തം വീടുകളിൽ പ്രാർഥന നിർവഹിക്കണമെന്ന് നിർദേശിച്ചു.
  • കോവിഡ് പോസിറ്റീവായിട്ടുള്ളവരെ പ്രാർഥനയ്ക്കെത്താൻ അനുവദിക്കില്ല.
  • പ്രാർഥനയ്ക്കെത്തുന്നവർ സ്വന്തം മുസല്ല (വിരിപ്പ്) കൊണ്ടുവരണം. സാമൂഹിക അകലം പാലിച്ചുവേണം പ്രാർഥനയ്ക്ക് നിൽക്കാൻ.
  • ശുചിമുറി, ഉളുവെടുക്കാനുള്ള സ്ഥലം, വാട്ടർ ഡിസ്പെൻസർ എന്നിവ ഉപയോഗിക്കാൻ പാടുള്ളതല്ല.

  • പൊതു വിവരങ്ങളും നിബന്ധനകളും
  • ജൂൺ 6 മുതൽ ഒരു മാസത്തേക്ക് തത്സമയ വിനോദ പരിപാടികൾ അനുവദിക്കും. ഇത് പിന്നീട് നീട്ടി നൽകിയേക്കും.
  • ഹോട്ടലുകളിൽ മുഴുവൻ ആളുകളെ പ്രവേശിപ്പിക്കാം. വിനോദ കേന്ദ്രങ്ങളിൽ 70% പേർക്കായി പ്രവേശനം വർധിപ്പിച്ചു.
  • വിവാഹങ്ങൾക്ക് വിവിധ വേദികളിലും ഹോട്ടലുകളിലും 100 പേർക്ക് പങ്കെടുക്കാം. അതിഥികളും ജീവനക്കാരും വാക്സീൻ എടുത്തവരായിരിക്കണം.
  • വീടുകളിലെ വിവാഹത്തിന് ഏറ്റവും കൂടിയത് 30 അതിഥികളെ മാത്രമേ അനുവദിക്കൂ.
  • സ്വകാര്യ ഹൈസ്കൂളുകളിലെ ബിരുദദാന ചടങ്ങുകൾക്ക് അനുവാദം നൽകി.
  • ഒരു മേശയ്ക്ക് ചുറ്റും 10 പേരെയും കഫെകളിൽ 6 പേരെയും അനുവദിക്കും.
  • സംഗീത പരിപാടി, കായിക പരിപാടികൾ, മറ്റു പരിപാടികൾ എന്നിവ നടത്താം. എന്നാൽ പങ്കെടുക്കുന്നവരും ജീവനക്കാരും വാക്സീൻ എടുത്തിരിക്കണം.
  • വലിയ പൊതു പരിപാടികളിൽ ഇൻഡോർ വേദികളിൽ കൂടിയത് 1,500 പേരെയും തുറസ്സായ സ്ഥലങ്ങളിൽ 2,500 പേരെയും അനുവദിക്കും.
  • പൊതു, സ്വകാര്യ കൂട്ടായ്മകളിൽ മാസ്ക് നിർബന്ധമാണ്. രണ്ടു മീറ്റർ സാമൂഹിക അകലവും പാലിക്കണം.

Post a Comment

0 Comments