ദുബൈ: നാട്ടിൽ പോകാനിരുന്ന ദിവസം മലയാളി ദുബൈയിൽ നിര്യാതനായി. തൃക്കരിപ്പൂർ -തങ്കയം പരേതരായ സി. മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ഒ.ടി. മറിയുമ്മ ഹജ്‌ജുമ്മയുടെയും മകൻ ഒ.ടി. സിറാജാണ് (54) മരിച്ചത്. വ്യാഴാഴ്ച രാത്രി നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിലെ ആശുപത്രിയിലാണ് മരണം.[www.malabarflash.com]
ദുബൈയിൽ സ്വന്തമായി സ്ഥാപനം നടത്തിയിരുന്ന സിറാജ് കുടുംബ സമേതം ദുബൈയിലായിരുന്നു.
ദുബൈയിൽ സ്വന്തമായി സ്ഥാപനം നടത്തിയിരുന്ന സിറാജ് കുടുംബ സമേതം ദുബൈയിലായിരുന്നു.
ഭാര്യ: തൃക്കരിപ്പൂർ ബീരിച്ചേരി(പള്ളത്തിൽ) സ്വദേശിനി ടി.പി. ഫാതിമത്തുന്നിസ. മക്കൾ: ടി.പി. മുഹമ്മദ് സിനാൻ, ടി.പി. സൽവ, ടി.പി. ഷിമൽ. സഹോദരങ്ങൾ: ഒ.ടി. അബ്ദുൽ ജലീൽ, ഒ.ടി. മുനീർ (ദുബൈ മുട്ടം മുസ്ലീം ജമാഅത്ത് ഭാരവാഹി), ഒ.ടി. നഫീസത്ത്, പരേതനായ ബഷീർ.
ദുബൈ അൽഖൂസ് കബർസ്ഥാനിൽ ഖബറടക്കി. ഇൻകാസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ദുബൈ മുട്ടം മുസ്ലീം ജമാഅത്ത് കമ്മിറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Post a Comment