Top News

അര്‍ജന്‍റീനയുടെ വിജയാഹ്ളാദം; മലപ്പുറത്ത് പടക്കം പൊട്ടി രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: അര്‍ജന്‍റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ മലപ്പുറം താനാളൂരില്‍ പടക്കം പൊട്ടി രണ്ടുപേര്‍ക്ക് പരിക്ക്. സിറാജ്, ഇജാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീന ജയിച്ചതിന്‍റെ വിജയാഘോഷത്തിനിടെ പടക്കങ്ങള്‍ അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. ബൈക്കില്‍ ഇരുന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അത്യാഹിതം.

പടക്കം ശേഖരിച്ച് വെച്ചിരുന്ന പെട്ടിയിലേക്ക് കത്തിക്കൊണ്ടിരുന്ന പടക്കം വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. 31 വയസുകാരനായ സിറാജിന് തുടയ്ക്കും 33 കാരനായ ഇജാസിന് പുറക് വശത്തുമാണ് പരിക്ക്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സിറാജിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

Post a Comment

Previous Post Next Post