NEWS UPDATE

6/recent/ticker-posts

മലയാളി വിദ്യാർഥിനി ജര്‍മനിയിലെ ഹോസ്​റ്റൽ മുറിയിൽ മരിച്ചനിലയിൽ

ബര്‍ലിന്‍: കോട്ടയം സ്വദേശിയായ മലയാളി വിദ്യാർഥിനിയെ ജര്‍മനിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കീല്‍ ക്രിസ്റ്റ്യൻ ആല്‍ബ്റെഷ്​ട്​ യൂനിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സില്‍ പഠിക്കുന്ന നിതിക ബെന്നി മുടക്കമ്പുറത്തെ (22) ആണ്​ സ്റ്റുഡന്‍റ്​സ്​ ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനിയാണ്.[www.malabarflash.com]


നിതികയെ പുറത്തുകാണാതിരുന്നതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ നടത്തിയ അ​ന്വേഷണത്തിലാണ്​ ഹോസ്റ്റലിലെ ഏഴാമത്തെ നിലയിലുള്ള മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടര്‍ന്ന് പോലീസ് എത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്​തു.

ബുധനാഴ്ച രാത്രി മരിച്ചിരിക്കാമെന്നാണ്​ കരുതുന്നത്​. വിഷം ഉള്ളില്‍ച്ചെന്നു മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ്​ വ്യാഴാഴ്ച ഉച്ചയോടുകൂടി കിട്ടത്തക്ക രീതിയില്‍ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്തിട്ടാണ് ആത്​മഹത്യ ചെയ്​തതെന്നും വിവരമുണ്ട്​. പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണ കാരണം സ്ഥിരീകരിക്കാനാവു. നിതിക ആറു മാസം മുമ്പാണ് ജര്‍മനിയില്‍ പഠനത്തിനായി എത്തിയത്.

Post a Comment

0 Comments