NEWS UPDATE

6/recent/ticker-posts

തൃക്കണ്ണാട് റോഡരികില്‍ നടക്കുന്നതിനിടെ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

ഉദുമ: റോഡരികില്‍ നടക്കുന്നതിനിടെ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. തൃക്കണ്ണാട് കൃഷ്ണ മഠത്തിന് സമീപത്തെ കൊട്ടന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ രതീഷ് (37) ആണ് മരിച്ചത്.[www.malabarflash.com]

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ തൃക്കണ്ണാട് വെച്ചായിരുന്നു അപകടം. വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വന്ന ബൈക്ക് പിറക് ഭാഗത്ത് ഇടിക്കുകയായിരുന്നു. പരിക്കേറ്റ രതീഷിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. . 

ഭാര്യ: അശ്വിനി. മൂന്ന് വയസുള്ള അഹാന മകളാണ്. സഹോദരങ്ങള്‍: സാബു, സുരേഷന്‍, രവി, ബേബി, സീമ.

Post a Comment

0 Comments