Top News

റെയില്‍പാളത്തിലെ സ്ഫോടകവസ്തു; അടുത്ത വീട്ടിൽ കല്യാണാഘോഷത്തിന് എത്തിച്ച പടക്കങ്ങൾ

കോഴിക്കോട്: കല്ലായിയിൽ റെയിൽപാളത്തിൽ സ്ഫോടകവസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. റെയിൽവേ സ്റ്റേഷനു സമീപം സിമന്റ് യാർഡിലേക്കുള്ള പാളത്തിലാണ് രാവിലെ 7.45ന് സ്ഫോടകവസ്തു കണ്ടെത്തിയത്.[www.malabarflash.com]

ഐസ്ക്രീം ബോളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. എന്നാൽ തൊട്ടടുത്ത വീട്ടിലെ കല്യാണാഘോഷത്തിനു കൊണ്ടുവന്ന പടക്കങ്ങളിൽ ചിലത് തെറിച്ചു വീണതാണെന്നു പോലീസ് പിന്നീടു വ്യക്തമാക്കി.

വീടിനു സമീപത്തെ പറമ്പിൽനിന്ന് ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം അട്ടിമറി സാധ്യതയില്ലെന്ന് സിറ്റി പോലിസ് കമ്മിഷണർ പറഞ്ഞു. വീട്ടുടമസ്ഥനെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

സിമന്റ് യാർഡിലേക്കുള്ള രണ്ടു പാളങ്ങളിൽ ഒന്നിലാണ് ഇതു കണ്ടെത്തിയത്. രാവിലെ ജോലിക്കിടെ റെയിൽവേ ജീവനക്കാരാണ് ഇതു കണ്ടെത്തിയത്. തുടർന്ന് റെയിൽവേ പോലീസ് സ്ഥലത്തെത്തി. പിന്നീട് കമ്മിഷണറും ബോംബ്സ്ക്വാഡുമടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post