Top News

പീഡനം; മഠാധിപതി അറസ്റ്റിൽ, മന്ത്രവാദത്തിന് യൂ ടൂബിലും പരസ്യം


മാള: മാളയിൽ അത്ഭുത സിദ്ധി പറഞ്ഞ് ആഭിചാരക്രിയകൾ ചെയ്തു വന്നിരുന്ന സ്വാമി പോക്സോ നിയമപ്രകാരം അറസ്റ്റിലായി. വിശ്വാസികൾ അച്ഛൻ സ്വാമി എന്നു വിളിക്കുന്ന കുണ്ടൂർ സ്വദേശി മഠത്തിലാൻ രാജീവിനെയാണ് (39) റൂറൽ എസ്പി ജി പൂങ്കുഴലി ഐപിഎസിന്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിൽ മാള സബ്ബ് ഇൻസ്പെക്ടർ വി സജിൻ ശശി അറസ്റ്റ് ചെയ്തത്.[www.malabarflash.com]

കുണ്ടൂർ സ്വദേശിനിയായ പതിനേഴുകാരിയെ ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകൾ നടത്തിവന്ന പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്താണ് അറസ്റ്റ് ചെയ്തത്. വീട്ടിൽ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിവന്നിരുന്ന ഇയാളെ തേടി പല സ്ഥലത്തു നിന്നും ആളുകൾ എത്തിയിരുന്നതായാണ് വിവരം. 

ഇയാളുടെ വീടിനു സമീപം അന്യജില്ലയിലെ വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഡിവൈഎസ്പി ബാബു കെ തോമസ്, ഇൻസ്പെക്ടർ വി സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം കുറച്ചു ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരുന്നുണ്ടായിരുന്നു. അതിനിടെയാണ് പെൺകുട്ടിയുടെ പരാതി ലഭിക്കുന്നത്.

Post a Comment

Previous Post Next Post