Top News

പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ഇന്ത്യ നിര്‍മിച്ചത് 703 കിലോമീറ്റര്‍ ദേശീയപാത

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ച് ഇന്ത്യയില്‍ ഇതുവരെ 703 കിലോമീറ്റര്‍ ദൂരം ദേശീയപാത നിര്‍മിച്ചതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഗതാഗത- ദേശീയപാതാ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.[www.malabarflash.com]


ദേശീയപാതയുടെ ടാറിങ്ങില്‍ പ്ലാസ്റ്റിക് മാലിന്യം കൃത്യമായും നിര്‍ബന്ധമായും ഉപയോഗിക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു. അഞ്ചുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരപ്രദേശങ്ങളിലെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ ദേശീയപാതാ നിര്‍മാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കണമെന്നാണ് മാര്‍ഗനിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.

റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് മാലിന്യകൊണ്ട് പ്രകൃതിക്കുണ്ടാകുന്ന ദോഷം ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. ആറുമുതല്‍ എട്ടുശതമാനം വരെ പ്ലാസ്റ്റിക്കാണ് റോഡ് നിര്‍മാത്തിന് ഉപയോഗിക്കുന്നത്. ബാക്കി 92 മുതല്‍ 94 ശതമാനം വരെ ടാറും ഉപയോഗിക്കും.

റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുമെന്ന് 2016-ലാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. അതിനുശേഷം 11 സംസ്ഥാനങ്ങളില്‍ റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്.

Post a Comment

Previous Post Next Post