NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ബസും ഇന്നോവ കാറും കുടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, 2 പേര്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാതയിൽ ഇന്നോവ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു ആറ് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.[www.malabarflash.com]

ഇന്നോവ കാർ യാത്രകരനായ കാസർകോട് കുമ്പള അരിക്കാടിയിലെ അബ്ദുള്ളയുടെ മകൻ ആലി (38) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കൊടിയമ്മ സ്വദേശിയ സിദ്ദീഖിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.

ബസ് യാത്രക്കാരായ സുരേന്ദ്രൻ ( 63) , ഇക്ബാൽ നഗർ സ്വദേശികളായ ഷഫാന (16) , നിഷാന (21) , റാഷിദ (28) , ഫാർസാന (33) എന്നിവരെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസ് ഡ്രൈവർ കാഞ്ഞങ്ങാട് സ്വദേശി രാജേഷിനെ ജില്ലാശുപത്രിയിൽ ചികിൽസയിലാണ്.

കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെ. എൽ 15-9463 നമ്പർ കെഎസ്ആർടിസി ബസും നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാറും കാഞ്ഞങ്ങാട് സൗത്ത് ടി വി എസ് ഷോറൂമിന് മുൻവശത്ത് വെച്ചാണ് തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് അപകടം . 

അപകടത്തെത്തുടർന്ന് അരമണിക്കൂർ ദേശീയപാത ഗതാഗതം തടസ്സപ്പെട്ടു .
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്റെ മുൻ ഭാഗവും ഭാഗീകമായി തകർന്നിട്ടുണ്ട്. 

അപകടവിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഒരു മണിക്കൂറിലേറെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. 

Post a Comment

0 Comments