Top News

സിയാലിന്റെ കോവിഡ് പരിശോധനാ കേന്ദ്രം ആശ്വാസമായി; യുഎഇയിലേയ്ക്ക് തിങ്കളാഴ്ച പറന്നത് 146 പേർ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച റാപ്പിഡ് -പിസിആർ പരിശോധനാകേന്ദ്രം ഗൾഫിലേയ്ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി.[www.malabarflash.com] 

അതിവേഗ കോവിഡ് പരിശോധന സാധ്യമായതോടെ തിങ്കളാഴ്ച 146 പേരാണ് യുഎഇയിലേയ്ക്ക് പറന്നത്. കൊവിഡ് രണ്ടാം തരംഗമുണ്ടായ സാഹചര്യത്തിൽ രാജ്യാന്തര വിമാനയാത്രയ്ക്ക് ജൂലായ് 31 വരെ വിലക്കുണ്ടെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.

കേന്ദ്രസർക്കാരും ചില പ്രത്യേക രാജ്യങ്ങളും തമ്മിലുണ്ടാക്കായ ധാരണയനുസരിച്ചാണ് നിലവിൽ പരിമിതമായ തോതിൽ വിദേശയാത്ര സാധ്യമാവുന്നത്. ഇതിനിടയിൽ, ജൂൺ 19 ന് ദുബൈ സുപ്രീം അതോററ്റി ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പുറത്തിറക്കിയ ഉത്തരവ് പ്രവാസികൾക്ക് അനുഗ്രഹമായി. യാത്രപുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെടുത്ത ആർടിപിസിആർ പരിശോധനാ ഫലമുണ്ടെങ്കിൽ ഇന്ത്യാക്കാർക്ക് യു.എ.ഇയിലേയ്ക്ക് യാത്രചെയ്യാമെന്നായിരുന്നു നിർദേശം.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച റാപ്പിഡ് -പിസിആർ പരിശോധനാകേന്ദ്രം ഗൾഫിലേയ്ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി. അതിവേഗ കോവിഡ് പരിശോധന സാധ്യമായതോടെ തിങ്കളാഴ്ച 146 പേരാണ് യുഎഇയിലേയ്ക്ക് പറന്നത്. കൊവിഡ് രണ്ടാം തരംഗമുണ്ടായ സാഹചര്യത്തിൽ രാജ്യാന്തര വിമാനയാത്രയ്ക്ക് ജൂലായ് 31 വരെ വിലക്കുണ്ടെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.

കേന്ദ്രസർക്കാരും ചില പ്രത്യേക രാജ്യങ്ങളും തമ്മിലുണ്ടാക്കായ ധാരണയനുസരിച്ചാണ് നിലവിൽ പരിമിതമായ തോതിൽ വിദേശയാത്ര സാധ്യമാവുന്നത്. ഇതിനിടയിൽ, ജൂൺ 19 ന് ദുബൈ സുപ്രീം അതോററ്റി ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പുറത്തിറക്കിയ ഉത്തരവ് പ്രവാസികൾക്ക് അനുഗ്രഹമായി. യാത്രപുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെടുത്ത ആർടിപിസിആർ പരിശോധനാ ഫലമുണ്ടെങ്കിൽ ഇന്ത്യാക്കാർക്ക് യു.എ.ഇയിലേയ്ക്ക് യാത്രചെയ്യാമെന്നായിരുന്നു നിർദേശം.

ഇത് വന്നതോടെ സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസിന്റെ ഇടപെടലിൽ കൊച്ചി വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധനകേന്ദ്രം തുടങ്ങാനുള്ള ശ്രമമാരംഭിച്ചു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ച ലാബ് ജൂൺ 28 ന് സിയാലിൽ സ്ഥാപിക്കാനായി. 

തിങ്കളാഴ്ച രാവിലെ 8.15 ന് പുറപ്പെട്ട എത്തിഹാദ് വിമാനത്തിൽ 146 പേരാണ് യുഎഇയിലേയ്ക്ക് മടങ്ങിപ്പോയത്. സിയാൽ മൂന്നാം ടെർമിനലിൽ സ്ഥാപിച്ചിട്ടുള്ള റാപിഡ് പിസിആർ കേന്ദ്രത്തിൽ ഒരേസമയം 200 പേരുടെ പരിശോധന നടത്താനാകും. അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കും.

Post a Comment

Previous Post Next Post