Top News

പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറുമുതല്‍; ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ ആറിന് ആരംഭിക്കും. സെപ്തംബര്‍ ആറുമുതല്‍ 16 വരെയായിരിക്കും പരീക്ഷകള്‍ നടത്തുക.[www.malabarflash.com]


രാവിലെ 9:40 ന് പരീക്ഷകള്‍ ആരംഭിക്കും. പരീക്ഷകളുടെ ടേബിളും പുറത്തുവിട്ടിട്ടുണ്ട്. ഏതൊക്കെ പാഠഭാഗങ്ങളാകും പരീക്ഷയില്‍ ഉള്‍ക്കൊള്ളിക്കുക എന്നത് സംബന്ധിച്ചും വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ് നല്‍കും.

അതേസമയം, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഉണ്ടായിരിക്കില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

പ്ലസ് വണ്‍ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നേരത്തെ അറിയിച്ചിരുന്നു. ഓണാവധിയോട് അനുബന്ധിച്ച് പരീക്ഷകള്‍ ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ്. ഇതിന് പിന്നാലെയാണ് വിജ്ഞാപനം പുറത്തുവരുന്നത്.

Post a Comment

Previous Post Next Post