Top News

ആരാധനാലയം നിർമിക്കാൻ ഇനി തദ്ദേശ അനുമതി മതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിന് ഇനി മുതല്‍ തദ്ദേശ സ്ഥാപന ഭരണസമിതികളുടെ അനുവാദം മതി. നേരത്തേ ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിന് ജില്ല കലക്ടര്‍മാരുടെ അനുമതിപത്രം വേണമായിരുന്നു. എങ്കില്‍ മാത്രമേ തദ്ദേശ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും കെട്ടിട നിര്‍മാണ പെര്‍മിറ്റും നമ്പറും നല്‍കുമായിരുന്നുള്ളൂ.[www.malabarflash.com]


പുതിയ തീരുമാനത്തിലൂടെ അതത് പ്രദേശത്തെ ആരാധനാലയങ്ങള്‍ സംബന്ധിച്ച പ്രദേശവാസികളുടെ വികാരം മനസ്സിലാക്കി തീരുമാനമെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങൾക്ക്​ സാധിക്കും. 

ആരാധനാലയങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നടത്തിപ്പിനും മറ്റ് ആവശ്യങ്ങള്‍ക്കും തീരുമാനത്തിനായി കലക്ടറേറ്റിനെ ആശ്രയിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രാദേശികമായി തന്നെ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സാഹചര്യമാണുണ്ടാകുന്നത്.

Post a Comment

Previous Post Next Post