NEWS UPDATE

6/recent/ticker-posts

വൈ. അനിൽ കാന്ത്​ സംസ്ഥാന പോലീസ്​ മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന പോലീസ്​ മേധാവിയായി വൈ. അനിൽ കാന്ത്​ ചുമതലയേറ്റു. തിരുവനന്തപുരത്തെ പോലീസ്​ ആസ്​ഥാനത്ത്​ നടന്ന ചടങ്ങിൽ വിരമിക്കുന്ന ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ഡി.ജി.പിയുടെ അധികാരത്തിന്‍റെ പ്രതീകമായ ​ ബാറ്റൺ ഏറ്റുവാങ്ങി.[www.malabarflash.com]


കോവിഡ്​ പ്രോ​ട്ടോക്കോൾ പാലിച്ച്​ നടന്ന ചടങ്ങിൽ മുതിർന്ന പോലീസ്​ ഉദ്യോഗസ്​ഥർ പ​ങ്കെടുത്തു.  മന്ത്രിസഭാ യോഗമാണ്​ ഡൽഹി സ്വദേശിയായ അനിൽ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്​. പട്ടിക വിഭാഗത്തിൽ നിന്നും ഡി.ജി.പിയാകുന്ന ആദ്യ വ്യക്​തിയാണ്​ അദ്ദേഹം​. 1988 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമീഷണറാണ്. 2022 ജനുവരിയിൽ വിരമിക്കുന്നതിനാൽ ഏഴുമാസം മാത്രമാണ്​ ഡി.ജി.പി പദവിയിൽ ഉണ്ടാവുക.

കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട്ടിൽ സര്‍വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കേന്ദ്ര ഡെപ്യൂ​േട്ടഷനിൽ ന്യൂഡൽഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടറുമായി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു.

Post a Comment

0 Comments