Top News

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പുകടിയേറ്റു മരിച്ചു

കൊട്ടാരക്കര: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനത്തിൽ രതീഷിന്റെയും ആർച്ചയുടെയും മകൾ നീലാംബരിയാണ് മരിച്ചത്.[www.malabarflash.com] 

തിങ്കളാഴ്ച വൈകിട്ട് വീടിന്റെ ചവിട്ടുപടിക്കു മുന്നിൽ കളിച്ചു നിൽക്കുകയായിരുന്നു കുട്ടി. മുത്തച്ഛൻ ശ്രീജയനും സമീപത്ത് ഉണ്ടായിരുന്നു.
ഇതിനിടെയാണ് പാമ്പ് കടിയേറ്റത്. മതിലിനോടു ചേർന്ന ദ്വാരത്തിലേക്കു പാമ്പ് കയറുന്നത് വീട്ടുകാർ കണ്ടു. കുട്ടിയുടെ കാലിൽ കടിയേറ്റ പാട് കണ്ടതോടെ ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇതിനിടെ മരണം സംഭവിച്ചു. 

റസ്റ്ററന്റ് ജീവനക്കാരനാണ് പിതാവ് രതീഷ്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടന്നു.

Post a Comment

Previous Post Next Post