NEWS UPDATE

6/recent/ticker-posts

എപി അബ്ദുള്ളക്കുട്ടി പങ്കെടുത്ത പരിപാടികളില്‍ ശിഹാബിന്റെ സജീവ സാന്നിദ്ധ്യം; രാമനാട്ടുകര സ്വര്‍ണ്ണക്കടത്തിലും ബിജെപിയുടെ അദൃശ്യകരങ്ങള്‍?

കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ എന്‍ഡിഎ ഘടക കക്ഷിയായ റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി ശിഹാബിന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയുമായി അടുത്ത ബന്ധമെന്ന് സൂചന. പാര്‍ട്ടി ദേശീയ ഉപാധ്യക്ഷനുമായി ശിഹാബ് വേദി പങ്കിടുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.[www.malabarflash.com]

രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശിഹാബിനെ അറസ്റ്റ് ചെയ്യുന്നത്. ശിഹാബിന് ബിജെപി സംരക്ഷണം ഒരുക്കിയോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

നേരത്തെ പൊട്ടിക്കല്‍ സംഘങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം ഉപയോഗപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ബിജെപിയുമായി അടുത്ത ബന്ധം ശിഹാബ് സൂക്ഷിച്ചിരുന്നു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എപി അബ്ദുള്ളകുട്ടിക്ക് വേണ്ടി സജീവമായിരുന്നു ശിഹാബ്. 

തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഫണ്ട് ഇയാള്‍ കൈകാര്യം ചെയ്തിരുന്നുവെന്നുവെന്നാണ് അഭ്യൂഹം. പാര്‍ട്ടി പ്രചരണത്തിനായി ഇയാള്‍ സ്വന്തം പണം ചിലവഴിച്ചിരുന്നോയെന്ന കാര്യം പോലീസ് അന്വേഷണ പരിധിയിലേക്ക് കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്.

എപി അബ്ദുള്ളക്കുട്ടിയുടെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും ശിഹാബ് അംഗമാണ്. മഞ്ചേരി നഗരസഭയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലും ശിഹാബ് ഉണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നതിന് മുന്‍പ് ഇയാള്‍ അബ്ദുള്ളക്കുട്ടിയെ, അല്ലെങ്കില്‍ മറ്റേതെങ്കിലും നേതാവിനെയോ ബന്ധപ്പെട്ടിരുന്നോയെന്നും പരിശോധിച്ചു വരികയാണ്. 

കരിപ്പൂര്‍ കേന്ദ്രീകരിച്ച് ശിഹാബും സംഘവും പലതവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Post a Comment

0 Comments