Top News

‘കോവിഡും ന്യുമോണിയയും ബാധിച്ച് ആശുപത്രിയില്‍; രാജേഷിന് വേണ്ടിയെടുത്ത മൈക്ക് സെറ്റിന്റെ വാടക നല്‍കണം’; ആവശ്യവുമായി ബിജെപി പ്രവര്‍ത്തകന്‍

തിരുവന്തപുരം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിവി രാജേഷിന് വേണ്ടിയെടുത്ത മൈക്ക് സെറ്റിന്റെ പണം ബിജെപി നേതാക്കള്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് ആരോപിച്ച് ലൈറ്റ് ആന്‍ഡ് സൗണ്ട് കടയുടമയും പാര്‍ട്ടി നേതാവുമായ ബിജു.[www.malabarflash.com]

താന്‍ കോവിഡും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിലാണെന്നും ചികിത്സയ്ക്കായി മൈക്ക് സെറ്റ് വാടകയായ 68,000 രൂപ ഉടന്‍ നല്‍കണമെന്നും ബിജു ആവശ്യപ്പെട്ടു. തനിക്ക് ആരുടെയും ഔദാര്യം വേണ്ട. കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നതെന്നും ബിജെപിയുടെ പൂജപ്പുര വാര്‍ഡിലെ നേതാക്കള്‍ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ ബിജു പറഞ്ഞു.

ബിജുവിന്റെ സന്ദേശം ഇങ്ങനെ: 
‘ബഹുമാന്യ ബിജെപിയുടെ പൂജപ്പുര വാര്‍ഡിന്റെ നേതാക്കന്മാരെ. ഞാന്‍ ബിജു ദേവൂസൗണ്ട്‌സ് പൂജപ്പുര… ഞാന്‍ കോവിഡ് പിടിപെട്ടു neomonia ആയി oxigen ലെവല്‍ താന്ന്…. Lungs പ്രശ്‌നം ആയി കഴിഞ്ഞ ഒരു മാസമായി PRSല്‍ ചികിത്സയില്‍ ആണ്…ഇനിയും ഒന്നുരണ്ടു മാസം ഓക്‌സിജന്‍ സപ്പോര്‍ട്ട് കൂടിയേ കഴിയാന്‍ പറ്റു. ധനസഹായത്തിനോ ചികിത്സഫണ്ടിനോ അല്ല ഇതു പറഞ്ഞത്.

ഇക്കഴിഞ്ഞ നിയമസഭ ഇലക്ഷന് മുന്‍പ് നടന്ന കോര്‍പ്പറഷന്‍ ഇലക്ഷന് എന്റെ സ്ഥാപനാമാണ് ബിജെപി പൂജപ്പുര വാര്‍ഡ് കമ്മറ്റിക്കായി പ്രചരണവും ലൈറ്റ് എന്നിവ ചെയ്തത്. ആ വകയില്‍ എനിക്ക് 68000/(അറുപത്തിഎട്ടായിരം )കിട്ടാനുണ്ട്. ജില്ലാപ്രസിഡന്റ് കൂടിയായ കൗണ്‍സിലറിനെ വിളിച്ചപ്പോള്‍ ഇതിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. ഹോസ്പിറ്റലില്‍ ആയി മെസ്സേജ് ഇട്ടപ്പോഴും മറുപടി തന്നില്ല.. വര്‍ക്ക് ഓര്‍ഡര്‍ പറഞ്ഞ പ്രവര്‍ത്തകരും മിണ്ടുന്നില്ല.. ആരുടെയും ഔദാര്യം വേണ്ടാ ഞാനും എന്റെ പ്രവര്‍ത്തകരും കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നത്. ദയവായി ഈ പ്രതേക സാഹചര്യത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…

Post a Comment

Previous Post Next Post