NEWS UPDATE

6/recent/ticker-posts

കൊറോണയൊക്കെ കഴിയട്ടെയെന്ന് കാത്തു നിക്കണോ, അത് കൊണ്ട് കാര്യമുണ്ടോ...?

സ്വർണത്തിന്റെ വിലകുറഞ്ഞു കല്യാണം കഴിക്കാം,റോഡ് നന്നായതിന് ശേഷം പുതിയ കാർ വാങ്ങാം- അതിനൊക്കെ കാലങ്ങൾ കാത്തിരിക്കേണ്ടി വരും. 'കാലത്തിനൊത്തു കോലം കെട്ടണം' എന്ന പഴച്ചൊല്ലുണ്ട്.
ഓരോരുത്തരും ഉപബോധമനസ്സിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ.

കൊറോണയുടെ തരംഗം മാറികൊണ്ടിരിക്കും(ഒന്ന്, രണ്ട് മൂന്ന് etc..) ഫങ്കസുകളുടെ പേര് മാറിക്കൊണ്ടിരിക്കും (ബ്ലാക്ക്, വൈറ്റ്, യെല്ലോ etc...) ഇങ്ങനെ യുള്ള നേരത്തും എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കുന്നവരെ നോക്കേണ്ടതുണ്ട് നാം . അവർ അവരുടെ ജീവിത രീതിക്കുള്ള തൊഴിലായിരിക്കും ചെയ്യുന്നത് അതിലെ കുറവുകൾ കണ്ടെത്തുന്നതിനു പകരം അതിൽ നിന്നും പാഠംമുൾക്കൊണ്ട് നമുക്കെന്ത് ചെയ്യാൻ പറ്റും എന്നാതാണ് കണ്ടെത്തേണ്ടത്.

തൊഴിലെടുത്ത് ജീവിക്കുന്നവരെയും അധ്വാനിച്ചു സമ്പാദിച്ചവരെയൊക്കെ കടത്തിണ്ണയിലോ, മരച്ചുവട്ടിലോ ഇരുന്നു കുറ്റം പറയുന്നവരുടെ അഭിപ്രായമല്ല ചെവികൊള്ളേണ്ടത്,  മറിച്ച് അവരൊക്കെ എങ്ങനെ അധ്വാനിക്കുന്നു എങ്ങനെ സമ്പാദിക്കുന്നു എന്നാണ് നോക്കി കാണേണ്ടത്, നമ്മുടെ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ എന്ന് കണ്ടെത്തി കുറവുകൾ തിരിച്ചറിഞ്ഞു..

നല്ലൊരു നാളെക്കായി പുത്തനുണർവോടെ ഊർജ്ജസ്വലനായി ഏത് പ്രതിസന്ധിയെയും നേരിടാനുള്ള ചങ്കൂറ്റം വാർത്തെടുത്തേ മതിയാവൂ.

ഇനിലുള്ള കാലം സന്തോഷത്തിന്റെയും ആനന്തത്തിന്റേതുമാവട്ടെ എന്ന് പ്രാത്ഥിക്കാം.

സമീർ ലിയ
കാസറകോട് 

Post a Comment

0 Comments