NEWS UPDATE

6/recent/ticker-posts

ഊഞ്ഞാലിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി ഒമ്പതുകാരൻ മരിച്ചു

തൃശൂർ: സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു. ഈസ്റ്റ് പാമ്പാടി വെട്ടത്ത് കമറുദ്ദീന്‍റെ മകൻ സൽമാൻ ഫാറൂക്ക് (9) ആണ് മരിച്ചത്.[www.malbarflash.com]


ചൊവ്വാഴ്ച്ചയോടെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ സാരി കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഉടനെ തിരുവില്വാമല സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊണ്ടാഴി ഗവൺമെന്‍റ് എ.എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. പഴയന്നൂർ പൊലീസ് എത്തി മേൽനടപടികൾ ബുധനാഴ്ച സ്വീകരിക്കും. മാതാവ്: റസിയ, സഹോദരി: സാലിഹ.

Post a Comment

0 Comments