NEWS UPDATE

6/recent/ticker-posts

‘പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം’; ഇന്ത്യ കുറ്റകരമായ മൗനം അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ്

മലപ്പുറം: ഇസ്രയേലിനെതിരെ പൊരുതുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യമറിയിക്കുന്നതായി മുസ്ലീം ലീഗ്. പുണ്യമാസത്തില്‍ ആരാധനയിലേര്‍പ്പിട്ടിരുന്ന പലസ്തീനികള്‍ക്ക് നേരെ ജറുസലേമിലെ മസ്ജിദുല്‍ അഖ്സയിലുണ്ടായ വെടിവെപ്പും തുടര്‍ന്നരങ്ങേറിയ ഇസ്രയേല്‍ ക്രൂരതകളും ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുസ്ലീം ലീഗ് നനേതാക്കള്‍ പറഞ്ഞു.[www.malabarflash.com]

മസ്ജിദുല്‍ അഖ്സ പൊളിക്കുക എന്നത് ഇസ്രയേലിന്റെ അജണ്ടയിലുള്ളതാണ്. പലസ്തീനികളുടെ ഭൂമി അവര്‍ക്ക് വിട്ടുകൊടുത്താല്‍ മാത്രമേ പലസ്തീനില്‍ ശ്വാശ്വത സമാധാനമുണ്ടാവുകയുള്ളൂ. ലോകജനത ഇസ്രയേലിന്റെ ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തണം. 

മുന്‍കാലങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിച്ചുപോരുന്ന പലസ്തീന്‍ അനുകൂല നയങ്ങളില്‍ നിന്ന് ഇന്ത്യ പിന്നോക്കം പോകുന്നതായാണ് കാണുന്നത്. ഇത് വംശവെറിക്കെതിരായുള്ള രാജ്യത്തിന്റെ പരമ്പരാഗത നിലപാടിനെതിരാണ്. ഇത്തരം തെറ്റായ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു.

സയണിസ്റ്റ് ഭീകരത അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്ന് മുസ്്ലീം ലീഗ് ആവശ്യപ്പെട്ടു. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാനായി ചെറിയ പെരുന്നാള്‍ ദിനത്തില്‍ വൈകുന്നേരം 4 മണിക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രഭാഷണം സംഘടിപ്പിക്കാനാണ് ലീഗിന്റെ പദ്ധതി. പലസ്തീന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പ്രഫ. എ.കെ രാമകൃഷ്ണന്‍, പി.എം സാദിഖലി എന്നിവര്‍ സംസാരിക്കുമെന്നും ലീഗ് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Post a Comment

0 Comments