ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേൽ തുടരുന്ന ക്രൂരവും പൈശാചികവുമായ ആക്രമണം ലോകത്തെ ഞെട്ടിപ്പിക്കുന്നതാണ്. ഫലസ്തീന്റെ ഭൂമി അവിഹിതമായി പിടിച്ചെടുത്തു, അവര്‍ക്ക് മേല്‍ ഇസ്രായേൽ അധികാര പ്രയോഗം ആരംഭിച്ച കാലം മുതല്‍ ഫലസ്തീന്റെ കൂടെനില്‍ക്കുകയും ആവശ്യമായ പിന്തുണ നല്‍കുകയും ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര സംവിധനങ്ങളില്‍ ശക്തമായി ശബ്ദിക്കുകയും ചെയ്ത ചരിത്ര പാരമ്പര്യമാണ് ഇന്ത്യയുടേത്.
ലോകത്തെ പ്രബല രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ ഈ വിഷയത്തില്‍ ശരിയായ ഒരു നിലപാട് എടുക്കാന്‍ വിവിധ രാഷ്ട്രങ്ങള്‍ക്ക് പ്രചോദനമാകും.മാനുഷികതയിലും നീതിയിലും അധിഷ്ഠിതമായ നമ്മുടെ പാരമ്പര്യത്തില്‍ ഉറച്ചുനിന്നു ഇസ്രായേൽ അതിക്രമത്തെ ഇന്ത്യ അപലപിക്കണമെന്നും, അതവസാനിപ്പിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും കാന്തപുരം കത്തില്‍ ആവശ്യപ്പെട്ടു.
0 Comments