Top News

ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി; നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗൺ മേയ് 23വരെ നീട്ടി. രോഗം വർധിക്കുന്ന സ്ഥലത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും.[www.malabarflash.com]


രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്ന ജില്ലകളിൽ ലോക്ഡൗണിൽ ഇപ്പോഴുള്ള പൊതു ഇളവുകൾ കുറയ്ക്കും. മറ്റിടങ്ങളിൽ നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരും. 

സത്യപ്രതിജ്ഞ സംബന്ധിച്ച ഒരുക്കങ്ങൾ സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post