NEWS UPDATE

6/recent/ticker-posts

സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ) നിര്യാതനായി

കൽപ്പറ്റ: തുറാബ് സാദാത്ത് കുടുംബത്തിലെ കാരണവരും പ്രമുഖ ആത്മീയ ചികിത്സാരിയുമായ സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ – 70) നിര്യാതനായി. തിങ്കളാഴ്ച രാവിലെ എട്ടിന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]


അര നൂറ്റാണ്ടിലേറെ കാലം ആത്മീയ ചികിത്സാ രംഗത്ത് നിറഞ്ഞുനിന്ന തുറാബ് തങ്ങള്‍ ഒട്ടേറെ പേര്‍ക്ക് ആശാകേന്ദ്രമായിരുന്നു. നീറുന്ന പ്രശ്‌നങ്ങളുമായി എല്ലാ വിഭാഗം ആളുകളും തങ്ങളെ സമീപിച്ചിരുന്നു. നിരവധി ശിഷ്യഗണങ്ങളുമുണ്ട്.

ഭാര്യ: ആറ്റബീവി. മക്കൾ: സയ്യിഫ് ഫസൽ തങ്ങൾ കൽപ്പറ്റ, സയ്യിദ് ത്വാഹിർ തങ്ങൾ കൽപ്പറ്റ, സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ, മഹബൂബ ബീവി, അസ്മ ബീവി.

മരുമക്കൾ: ആറ്റക്കോയ തങ്ങൾ (പുളിക്കൽ), സയ്യിദ് സിദ്ദീഖ് തങ്ങൾ (സുൽത്താൻ ബത്തേരി), ഷമീമ ബീവി (കുറ്റ്യാടി), സുൽഫത്ത് ബീവി (പാറക്കടവ്), റുബീന ബീവി (നിറവിൽപ്പുഴ കുഞ്ഞോം)

Post a Comment

0 Comments