NEWS UPDATE

6/recent/ticker-posts

യുഎഇ യാത്രാവിലക്കിനിടെ മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് എമിറേറ്റ്‌സ് പറന്നത് ഒരേയൊരു യാത്രക്കാരനുമായി

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്കിനിടെ മുംബൈയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനം ദുബൈയിലേക്ക് പറന്നത് ഒരു യാത്രക്കാരനുമായി. ഇകെ-501 വിമാനമാണ് മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് ഒരു യാത്രക്കാരനുമായി സര്‍വീസ് നടത്തിയത്.[www.malabarflash.com]


ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ജെംസ് ഗ്രൂപ്പ് സിഇഒയും ഗോള്‍ഡന്‍ വിസ ഉടമയുമായ ഭാവേഷ് ജാവേരിയാണ് ഒറ്റയ്ക്ക് പറന്ന ഈ യാത്രക്കാരനെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യുഎഇയിലെത്താന്‍ വിലക്ക് പ്രാബല്യത്തിലുണ്ടെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍ വിസ ഉടമകള്‍, യുഎഇ പൗരന്മാര്‍, യുഎഇ അധികൃതരുടെ യാത്രാ അനുമതി ലഭിച്ചവര്‍ എന്നിവര്‍ക്ക് ഈ തീരുമാനത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. 

ക്യാബിന്‍ ക്രൂ ഒന്നടങ്കം കയ്യടിച്ചാണ് തന്നെ വിമാനത്തിലേക്ക് സ്വീകരിച്ചതെന്നും ഊഷ്മളമായ വരവേല്‍പ്പാണ് എമിറേറ്റ്‌സ് തനിക്ക് നല്‍കിയതെന്നും ജാവേരി പറഞ്ഞു.

Post a Comment

0 Comments