NEWS UPDATE

6/recent/ticker-posts

യു.പിയിൽ നൂറ്​ വർഷം പഴക്കമേറിയ പള്ളി പൊളിച്ചു

ന്യൂ​ഡ​ൽ​ഹി: അ​ല​ഹാ​ബാ​ദ്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ കാ​റ്റി​ൽ​പ​റ​ത്തി 100​ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പ​ള്ളി യു.​പി​യി​ലെ ബ​ർ​ബാ​ങ്കി ജി​ല്ല ഭ​ര​ണ​കൂ​ടം ഇ​ടി​ച്ചു​നി​ര​ത്തി. ജി​ല്ല​യി​ലെ റാം ​സ​ൻ​സെ​യി ഗ​ട്ട്​ ന​ഗ​ര​ത്തി​ലെ പ​ള്ളി​യാ​ണ്​ ബുൾഡോസർ ഉപയോഗിച്ച്​ ഇടിച്ചു നി​ര​പ്പാ​ക്കി​യ​ത്. മേ​യ്​ 31വ​രെ പ​ള്ളി പൊ​ളി​ക്ക​രു​തെ​ന്ന്​ ക​ഴി​ഞ്ഞ​മാ​സം 24ന്​ ​ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.[www.malabarflash.com]


അ​ന​ധി​കൃ​ത നി​ർ​മാ​ണ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ല ഭ​ര​ണ​കൂ​ടം മാ​ർ​ച്ച്​ 15ന്​ ​പ​ള്ളി​ക്ക​മ്മി​റ്റി​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കെ​ട്ടി​ടം അ​ന​ധി​കൃ​ത​മ​ല്ലെ​ന്നും 1959 മു​ത​ൽ വൈ​ദ്യു​തി ക​ണ​ക്ഷനു​ണ്ടെ​ന്നും വി​ശ​ദീ​ക​രി​ച്ച്​ ക​മ്മി​റ്റി മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. മ​റ്റു രേ​ഖ​ക​ളും പ​ള്ളി​ക്ക​മ്മി​റ്റി ഹാ​ജ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ജി​ല്ല ഭ​ര​ണ​കൂ​ടം ഇ​ത്​ നി​രാ​ക​രി​ച്ചു. തു​ട​ർ​ന്ന്​ മാ​ർ​ച്ച്​ 19ന്​ ​ക​മ്മി​റ്റി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഹ​ര​ജിയി​ൽ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്​ കോ​ട​തി നോ​ട്ടീ​സ​യ​ച്ചു.

അ​തി​നി​ടെ, അ​ധി​കൃ​ത​ർ പ​ള്ളി​യിലേക്കു​ള്ള വ​ഴി ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​ രീ​തി​യി​ൽ സ്​​ഥി​രം നി​ർ​മാ​ണം തു​ട​ങ്ങി. അ​തോ​ടെ, ക​മ്മി​റ്റി വീ​ണ്ടും ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

തു​ട​ർ​ന്നാ​ണ്​ മേ​യ്​ 31 വ​രെ പ​ള്ളി ഒ​ഴി​പ്പി​ക്കു​ക​യോ പൊ​ളി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന്​ ഏ​പ്രി​ൽ 24ന്​ ​ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. പ​ള്ളി പൊ​ളി​ച്ച ന​ട​പ​ടി​ക്കെ​തി​രെ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ സ​ഫ​ർ ഫാ​റൂ​ഖി അ​റി​യി​ച്ചു.

Post a Comment

0 Comments