Top News

കോവിഡിനെ തുരത്താൻ ശംഖ് ഊതലും പുകയ്ക്കലും; പുതിയ നീക്കവുമായി ബിജെപി നേതാവ്

രാജ്യം കോവിഡിനെതിരായ അതിതീവ്ര പോരാട്ടത്തിലാണ്. റെക്കോർഡ് മരണങ്ങളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസും ഭീഷണിയായി നിലനിൽക്കുന്നു. ഇതിനിടെ കോവിഡ് പ്രതിരോധത്തിനെന്ന പേരിൽ അശാസ്ത്രീയ മാർഗങ്ങളുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. ചാണകം, യാഗം, മുദ്രാവാക്യം എന്നിവയ്ക്ക് പിന്നാലെ കോവിഡിനെ തുരത്താൻ ശംഖ് ഊതലും പുകയ്ക്കലുമാണ് പുതിയ രീതി.[www.malabarflash.com]


ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ബിജെപി നേതാവ് ഗോപാൽ ശർമ്മയാണ് പുതിയ രീതിയുമായി രംഗത്തെത്തിയത്. ഗോപാൽ ശർമ്മയും അനുയായികളും വഴിയിലൂടെ ശംഖ് ഊതിയും പുകയിട്ടും നടക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ചാണകവറളിയാണ് പുകയ്ക്കാൻ ഉപയോഗിച്ചത്. അതരീക്ഷം ശുദ്ധമാക്കി ഓക്സിജൻ നില ഉയർത്താൻ ഇതുവഴി കഴിയും. കോവിഡിൽ നിന്ന് മുക്തി നേടാൻ ഇത് സഹായിക്കുമെന്നും ഗോപാൽ വർമ്മ പറയുന്നു.

കോവിഡിനെ പ്രതിരോധിക്കാൻ ചാണകം ശരീരത്ത് പുരട്ടുന്ന രീതി അപകടകരമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിന് ശാസ്ത്രീയ പിന്തുണയില്ലെന്നും മറ്റ് രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഗുജറാത്തിലാണ് കോവിഡിന് ചാണകച്ചികിത്സ വ്യാപകമായി നടക്കുന്നത്.

ആഴ്ചയിൽ ഒരു ദിവസം ആളുകൾ ഗോശാലയിലെത്തി ചാണകവും മൂത്രവും കൊണ്ട് ശരീരം പൊതിയും. കൂട്ടമായി എത്തി വരിനിന്നാണ് ചികിത്സ. ഇങ്ങനെ ചെയ്താൽ രോഗപ്രതിരോധ ശേഷി വർധിക്കുമെന്നാണ് ഇവർ കരുതുന്നത്. ഗോശാലയിൽ ഡോക്ടർമാർ പോലും എത്തുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ഇങ്ങനെ ചെയ്തതുവഴി കോവിഡ് ബാധയിൽ നിന്ന് മുക്തരായെന്ന് അവകാശപ്പെടുന്നവരുമുണ്ട്.

Post a Comment

Previous Post Next Post