Top News

സുദിനം പത്രാധിപര്‍ മധു മേനോന്‍ അന്തരിച്ചു

കണ്ണൂര്‍: 'സുദിനം' സായാഹ്ന ദിനപത്രം പത്രാധിപര്‍ അഡ്വ. മധു മേനോന്‍(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് ചാലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച.[www.malabarflash.com]

പാലയാട് ലീഗല്‍ സ്റ്റഡീസില്‍ അധ്യാപകനായിരുന്നു. ഭാര്യാപിതാവായ സുദിനം സ്ഥാപക പത്രാധിപര്‍ മനിയേരി മാധവന്റെ നിര്യാണത്തെ തുടര്‍ന്നാണ് പത്രാധിപ സ്ഥാനം ഏറ്റെടുത്തത്. പത്രത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 

പ്രമുഖ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായിരുന്ന യു ബാലചന്ദ്ര മേനോന്റെയും പി വി ജയലക്ഷ്മിയുടെയും മകനാണ്. 

ഭാര്യ: ജ്യോതി. മകള്‍: ദേവപ്രിയ(പ്ലസ് ടു വിദ്യാര്‍ഥിനി, ചെന്നൈ). സഹോദരങ്ങള്‍: മി നി മോഹനന്‍, മോളി ബാലചന്ദ്രന്‍ (അധ്യാപിക, കണ്ണവം യുപി സ്‌കൂള്‍). സുദിനം പത്രാധിപർ മധു മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

Post a Comment

Previous Post Next Post