Top News

വിജയകുമാർ പാലക്കുന്നിന് ഡോ.ഭിം റാവു അബേദ് കർ അവാർഡ്

ദുബൈ: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. ഭിം റാവു അംബേദ്ക്കര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്റെ 2020-2021 വര്‍ഷത്തെ മികച്ച പ്രവാസി കലാ–സാംസ്‌കാരിക– സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് ചലച്ചിത്ര നിര്‍മാതാവും വ്യവസായിയുമായ വിജയകുമാര്‍ പാലക്കുന്നിന്.[www.malabarflash.com]

അംബേദ്ക്കര്‍ ഗ്ലോബല്‍ സവിശേഷ അവാര്‍ഡിനും ക്യാഷ് പ്രൈസിനും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തക ദയാബായിയും അര്‍ഹയായി. ഈ മാസം 17ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

1987ല്‍ യുഎഇയിലെത്തിയ കാസര്‍കോട് ഉദുമ പാലക്കുന്ന് സ്വദേശിയായ വിജയകുമാര്‍ ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളുടെ ഉടമയാണ്. വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്ന ഇദ്ദേഹം പ്രവാസ ലോകത്ത് സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിധ്യമാണ്. 916, 100 ഡേയ്‌സ് ഓഫ് ലവ്, പൈപ്പിന്‍ ചുവട്ടിലെ പ്രണയം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയാണ്.

Post a Comment

Previous Post Next Post