കൊച്ചി: ക്ഷേത്രവളപ്പിൽ 10ാം ക്ലാസ് വിദ്യാർഥിയായ അഭിമന്യൂ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി കീഴടങ്ങി. ആർ.എസ്.എസ് പ്രവർത്തകനും മുഖ്യപ്രതിയുമായ സജയ്ജിത്ത് ആണ് കീഴടങ്ങിയത്. രാവിലെ കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങൽ. ക്ഷേത്രവളപ്പിൽവെച്ച് അഭിമന്യൂവിനെ കുത്തിയത് സജയ് ദത്താണെന്ന് പോലീസ് നിഗമനം.[www.malabarflash.com]
സജയ്ജിത്തിനെ പൊലീസ് വള്ളികുന്നത്ത് എത്തിക്കും. ചെങ്ങന്നൂർ ഡി.വൈ.എസ്.പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. സജയ്ജിത്ത് അടക്കം അഞ്ചു പ്രതികളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് പ്രതികൾക്കുള്ള തിരച്ചിൽ പോലീസ് ഊർജിതപ്പെടുത്തി.
വിഷുദിനത്തിൽ ഉത്സവ കെട്ടുകാഴ്ച കാണാൻ ക്ഷേത്രത്തിൽ എത്തിയ വള്ളികുന്നം അമൃത സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയും എസ്.എഫ്ഐ പ്രവർത്തകനുമായ പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളികുമാറിന്റെ മകൻ അഭിമന്യുവാണ് ആർ.എസ്.എസ് സംഘം കുത്തിക്കൊന്നത്.

സഹപാഠി മങ്ങാട്ട് ജയപ്രകാശിെൻറ മകൻ കാശിനാഥ് (15), സൃഹൃത്ത് നഗരൂർകുറ്റിയിൽ ശിവാനന്ദന്റെ മകൻ ആദർശ് (17) എന്നിവർക്കും കുത്തേറ്റിരുന്നു. വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി 9.30ഒാടെയാണ് സംഭവം നടന്നത്.
Post a Comment