NEWS UPDATE

6/recent/ticker-posts

കാക്കിക്കുള്ളിലെ കലാകാരന്മാർക്ക്​ കൈയടിച്ച്​ ജനം: വൈറലായി പോലീസിന്റെ റംസാൻ ഇശലുകൾ

തിരുവനന്തപുരം: കോവിഡ്​ വ്യാപകമായതിനെ തുടർന്ന്​ ​പോലീസിന്​ പിടിപ്പത്​ പണിയാണ്​ എങ്ങും. റോഡിൽ പോലീസ്​ ഇല്ലത്ത നേരം ഉണ്ടാകില്ല. മാസ്​കിടാത്തതിന്​ സാമൂഹിക അകലം പാലിക്കാത്തതിന്​ പിടി മാത്രമല്ല, പിഴയും വീഴും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിലിരുന്ന്​ ബോറടിക്കുന്നവരെ രസിപ്പിക്കാൻ പോലീസ്​ തന്നെ ഇറങ്ങിയിരിക്കുകയാണ്​.[www.malabarflash.com]


ജനമൈത്രി പോലീസിന്റെ റംസാൻ ഇശലുകൾ എന്ന സംഗീത പരിപാടിയുമായി രംഗത്ത്​ വന്നിരിക്കുകയാണ്​ ക്രൈം ബ്രാഞ്ച്​ എ.ഡി.ജി.പിയായ എസ്​.ശ്രീജിത്ത്​ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘം. കെ.എ ജോസഫ്​, ടി.മനോഹരൻ, പി.മുഹമ്മദ്​ റാഫി, ശ്യാം രാജ്​,ആര്യ ദേവി,നിമ്മി രാധാകൃഷ്​ണൻ, രതീഷ്​ വി.എസ്​,ശരത്​ കെ.പി, ജോണി ദേവ്​, സുരേഷ്​ ബാബു തുടങ്ങി വിവിധ റാങ്കുകളിലുള്ള പോലീസുകാരാണ് സംഗീത നിശയിൽ പ​ങ്കെടുത്തിരിക്കുന്നത്​.

https://fb.watch/5aXkim5i_Q/ എന്ന സ്​റ്റേറ്റ്​ മീഡിയ പോലീസ്​ സെൻററിന്റെ പേജിലാണ്​ വിഡിയോ അപ്​ലോഡ്​ ചെയ്​തിരിക്കുന്നത്.

Post a Comment

0 Comments