ക്രിമിനല്‍ നടപടി ചട്ടത്തില്‍ പോലീസ് ഉദ്യോഗസ്ഥന് മുഖേന സമന്‍സ് നല്‍കണമെന്നാണ് വ്യവസ്ഥ. സമന്‍സ് നല്കാന് ആധുനിക രീതികള്‍ പലതും ഏര്‍പ്പെടുത്തി മാറ്റങ്ങള്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍, വാട്ട്സ്ആപ് മുഖേന സമന്‍സ് നല്കുന്ന രീതി നിയമപരമാക്കിയിട്ടില്ല. ആ നിലയ്ക്ക് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കരുതായിരുന്നെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച കേസില്‍ ജനപ്രതിനിധികള്‍ക്കെതിരായ കേസുകളുടെ വിചാരണച്ചുമതലയുള്ള അഡി. സിജെഎം കോടതി അനൂപ് ജേക്കബിന് വാട്ട്സ്ആപ് മുഖേന സമന്‍സ് നല്‍കിയിരുന്നു. ഇതനുസരിച്ച് ഹാജരായില്ലെന്നു വ്യക്തമാക്കിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
0 Comments