കുമ്പള: കുമ്പളയിലെ സി.പി.എം നേതാവിൻെറ വീട് ഒരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. സി.പി.എം പ്രാദേശിക നേതാവും കർഷക സംഘം ജില്ല കമ്മിറ്റിയംഗവുമായ ബംബ്രാണയിലെ കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ വീടാണ് തകർത്തത്.[www.malabarflash.com]
എസ്.ഡി.പി.ഐ ജില്ലാ നേതാവിന്റെ നേതൃത്വത്തിലുളള നാല്‍പതോളം പേര്‍ എത്തിയാണ് അക്രമം അഴിച്ചു വിട്ടതെന്ന് കെ.കെ അബ്ദുല്ലക്കുഞ്ഞി മലബാര്‍ ഫ്‌ളാഷിനോട് പറഞ്ഞു.
അക്രമം പ്രതിരോധിക്കുന്നതിനിടെ കെ.കെ. അബ്ദുല്ലക്കുഞ്ഞി, ഭാര്യ റുഖിയ, മകൻ അബ്ദുൽ റഹീം എന്നിവർക്ക് പരിക്കേറ്റു. ഇവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ ഏഴോടെ ഒരു സംഘം മണ്ണുമാന്തി യന്ത്രവുമായി എത്തി വീട് തകർക്കുകയായിരുന്നെന്ന് അബ്ദുല്ലക്കുഞ്ഞി കുമ്പള പോലീസിൽ പരാതി നൽകി.
ശനിയാഴ്ച രാവിലെ ഏഴോടെ ഒരു സംഘം മണ്ണുമാന്തി യന്ത്രവുമായി എത്തി വീട് തകർക്കുകയായിരുന്നെന്ന് അബ്ദുല്ലക്കുഞ്ഞി കുമ്പള പോലീസിൽ പരാതി നൽകി.
Post a Comment