Top News

ബഹ്‌റയ്‌നില്‍ നിന്നു കുടുംബ സമേതം നാട്ടില്‍ അവധിക്കെത്തിയ കണ്ണൂര്‍ സ്വദേശിയായ യുവാവ് ടെറസില്‍ നിന്നു വീണ് മരിച്ചു

കണ്ണൂര്‍: ബഹ്‌റയ്‌നില്‍ നിന്നു കുടുംബ സമേതം നാട്ടില്‍ അവധിക്കെത്തിയ ഇരിട്ടി സ്വദേശിയായ യുവാവ് വീടിന്റെ ടെറസില്‍ നിന്നു വീണ് മരിച്ചു. കുയിലൂരിലെ അമ്പാടി ഹൗസില്‍ അമ്പാടി സ്‌റ്റോര്‍ ഉടമ ആര്‍വി 
ഗംഗാധരന്റെയും പത്മിനിയുടേയും മകന്‍ കെ വി അനീഷ് (37) ആണ് മരിച്ചത്.[www.malabarflash.com]

ബഹ്‌റനിലായിരുന്ന അനീഷും കുടുംബവും രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച ശേഷം ടെറസില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ തെന്നി വീഴുകയായിരുന്നു. 

ഉടന്‍ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. വീഴ്ചയില്‍ തലയിടിച്ചതിനാല്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. 

ബഹ്‌റയ്‌നില്‍ ഹെഡ് നാഴ്‌സായ അങ്ങാടിക്കടവ് ഞരങ്ങംപാറ സ്വദേശിനി സുബിയാണ് ഭാര്യ. മക്കള്‍: കാശിനാഥ്, ത്രയംബക്. സഹോദരന്‍: അരുണ്‍കുമാര്‍(ബിസിനസ്, സൗദി). സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍ നടക്കും.

Post a Comment

Previous Post Next Post