NEWS UPDATE

6/recent/ticker-posts

'ക്ഷമിക്കണം, അറിയില്ലായിരുന്നു'; മോഷ്ടിച്ച കോവിഡ് വാക്‌സിനുകള്‍ ചായക്കടയില്‍ ഉപേക്ഷിച്ചു

ഛണ്ഡീഗഢ്: ഹരിയാനയിലെ ജിന്‍ഡിലെ ഒരു വാക്‌സിനേഷന്‍ സെന്ററിലെ സ്‌റ്റോര്‍ റൂമില്‍ അതിക്രമിച്ചു കയറി മോഷ്ടിച്ച 622 ഡോസ് കോവിഡ് വാക്‌സിനുകള്‍ ചായക്കടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മോഷണത്തിന് ക്ഷമ ചോദിക്കുന്ന കുറിപ്പും ഇതോടൊപ്പമുണ്ട്.[www.malabarflash.com]

കോവിഡ് 19 വാക്‌സിനായ കോവിഷീല്‍ഡിന്റെ ഡോസുകളാണ് വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ ജിന്‍ഡിലെ വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് മോഷ്ടിച്ചത്. തുടര്‍ന്നാണ് ജിന്‍ഡിലെ ഒരു ചായക്കടയ്ക്ക് പുറത്തുള്ള ബാഗില്‍ മോഷ്ടിച്ച കുപ്പികള്‍ കണ്ടെത്തിയത്. ഇതോടൊപ്പമുള്ള കുറിപ്പിലാണ് ക്ഷമാപണക്കുറിപ്പ് പോലിസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. 

വ്യാഴാഴ്ച രാവിലെയാണ് കോവിഡ് 19 വാക്‌സിനുകള്‍ വാക്‌സിനേഷന്‍ സെന്ററിലെ സ്‌റ്റോര്‍ റൂമില്‍ നിന്ന് മോഷ്ടിച്ചത്. ജിന്‍ഡിലെ സിവില്‍ ലൈന്‍സ് പോലിസ് സ്‌റ്റേഷന് പുറത്തെ ചായക്കടയില്‍ നിന്നാണ് 622 ഡോസ് കോവിഡ് 19 വാക്‌സിനുകള്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മൊത്തം 182 ഡോസ് കോവിഷീല്‍ഡും 440 ഡോസ് കോവാക്‌സിനുമാണ് ഇവിടെയുണ്ടായിരുന്നത്. 

മോഷ്ടിച്ചവര്‍ക്ക് കൊറോണ വൈറസ് വാക്‌സിനുകള്‍ ഇതില്‍ ഉണ്ടെന്ന് അറിയില്ലെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പും കുപ്പികളോടൊപ്പം കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments