NEWS UPDATE

6/recent/ticker-posts

നേപ്പാൾ വഴി ഗൾഫ്​ രാജ്യങ്ങളിലേക്ക്​ പോകാൻ എൻ.ഒ.സി വേണ്ട; ഇ​ള​വ് ജൂ​ൺ 19 വ​രെ​

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടും ഇ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് വി​മാ​ന​മാ​ർ​ഗം നേ​പ്പാ​ൾ വ​ഴി മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ഇ​നി എ​ൻ.​ഒ.​സി ആ​വ​ശ്യ​മി​ല്ല.[www.malabarflash.com]

നേ​പ്പാ​ൾ വ​ഴി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ നി​ർ​ബ​ന്ധ​മാ​യി​രു​ന്ന എ​ൻ.​ഒ.​സി, ഇ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ് ക​ഴി​ഞ്ഞെ​ത്തു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് നേ​പ്പാ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി വ്യ​ക്ത​മാ​ക്കി.

ഏ​പ്രി​ൽ 22 മു​ത​ൽ ജൂ​ൺ 19 വ​രെ​യാ​ണ് എ​ൻ.​ഒ.​സി ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ഠ്മ​ണ്ഡു ത്രി​ഭു​വ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടു​ള്ള​വ‍ർ​ക്ക് മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സൗ​ക​ര്യം ഒ​രു​ക്കും.

അ​തേ​സ​മ​യം, പാ​സ്പോ​ർ​ട്ടി​ല്ലാ​തെ മ​റ്റു തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മാ​യി ക​ര​മാ​ർ​ഗ​മോ, വി​മാ​ന​ത്തി​ലോ ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ നേ​പ്പാ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് നേ​പ്പാ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​നു​വ​ദി​ക്കു​ന്ന എ​ൻ.​ഒ.​സി തു​ട​ർ​ന്നും ആ​വ​ശ്യ​മാ​ണ്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ​നി​ന്ന് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ച രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ പു​തി​യ തീ​രു​മാ​നം പ്ര​യോ​ജ​ന​ക​ര​മാ​കും.

Post a Comment

0 Comments